tag:blogger.com,1999:blog-7320697221227811023.post6841968775749240149..comments2023-10-28T18:46:12.930+05:30Comments on കണ്ണാടി ബിംബങ്ങള്‍: മുഴക്കോലിന്റെ നീതി ശാസ്ത്രം (കവിത)Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.comBlogger2125tag:blogger.com,1999:blog-7320697221227811023.post-68744306062766547322009-05-25T09:52:44.959+05:302009-05-25T09:52:44.959+05:30ഭൂപടത്തില്‍ നാം എവിടെയാണ്?
ഉടല് എന്ന നിലയില്‍
നമ്...ഭൂപടത്തില്‍ നാം എവിടെയാണ്?
ഉടല് എന്ന നിലയില്‍
നമ്മെ ചികഞ്ഞാല്‍
ഹൃദയമെവിടെ?
ചങ്കെന്നു വിളിക്കുന്നത്
അവയവം എന്ന നിലക്ക് ആണെങ്കില്‍ കൂടി
പ്രണയ ശാസ്ത്രത്തില്‍ എന്താണ് രേഖപ്പെടുത്തുക?
മൌനത്തെ,
മനസിനെ ,
സ്നേഹത്തിന് ഭൂപട നിര്‍മ്മിതിയില്‍
എങ്ങനെ വായിക്കും?
തെക്ക്,
വടക്ക്,
കിഴക്കും പടിഞ്ഞാറും
അതിര്‍ത്തികളുടെ വ്യാഖ്യാനങ്ങള്‍ ...
യുദ്ധത്തിന് സഞ്ചാര സാഹിത്യം,
നുണചരിതത്തിന് പുഞ്ചിരി ...
ദേശം , ഭാഷ , കാലം -
നമ്മെ അളക്കുന്ന മുഴക്കോലിന്റെ
നീതി ശാസ്ത്രത്തില്‍
പുതുവ്യാകരണ നിര്‍മിതിയുടെ
കവിത എന്താവാം ആവശ്യപ്പെടുക?
ഹൃദയം,
മനസ്സ്,
തലച്ചോറും...
കാഴ്ച്ചയുടെ വിപ്ലവത്തില്‍
ചിന്നിയ തലച്ചോറില്‍
അധിനിവേശ കിനാക്കള്‍..

(ചില വ്യത്യാസങ്ങള്‍ വരുത്തിയാല്‍ കൂടുതല്‍ മിഴിവ് കിട്ടുമെന്ന് തോന്നി. അതുകൊണ്ട് ഞാനിത് എഡിറ്റുന്നു... )M.K.KHAREEMhttps://www.blogger.com/profile/15256810448490483232noreply@blogger.comtag:blogger.com,1999:blog-7320697221227811023.post-70894372438321035062009-05-25T09:51:43.176+05:302009-05-25T09:51:43.176+05:30ഭാഷ സുന്ദരവും ലളിതവും ആയതുകൊണ്ട് മാത്രം കൃതി മഹത്ത...ഭാഷ സുന്ദരവും ലളിതവും ആയതുകൊണ്ട് മാത്രം കൃതി മഹത്തമാകുന്നത് എങ്ങനെ? ലളിതം ആകരുത് എന്നല്ല. അതില്‍ ദാര്‍ശനീക തലം ഉണ്ടാകേണ്ടതുണ്ട്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഈ കവിതയില്‍ എവിടെയാണ്? അതില്‍ നിന്നും മനസിലാകുന്നത് കവിത വായിച്ചില്ല എന്നോ മനസിലായില്ല എന്നോ ആണ്. . ഏതു പദമാണ് പൊട്ടാത്തത് എന്ന് വ്യക്തമാക്കേണ്ട ബാധ്യത പറഞ്ഞ ആള്‍ക്കില്ലേ? ഏതൊരു കുട്ടിക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ ആവുന്ന പദങ്ങളെ അതില്‍ ഉള്ളൂ എന്ന് എനിക്ക് തോന്നുന്നു. മനസിലാവാതെ പോകുന്നത് ധാര്ശനീക തലമാണ്. മുഴക്കോല് എന്ന് പറയുമ്പോള്‍ അതില്‍ മരമോ റോഡോ അളക്കുന്ന ആ കോല് അല്ല. വ്യക്തിത്വത്തെ, മതത്തെ, സമുദായത്തെ ഒക്കെ അളക്കുന്നത്. ഇസ്രായേലും അമേരിക്കയും പാലസ്തീന്നെ അളക്കുന്ന ആ മുഴക്കോല്, താജ്മഹല്നെ കലാകാരനും കാമുകനും അളക്കുന്നത്....

"കവിത ഉദിക്കുന്നത് നമ്മുടെ ജീവിതമെന്ന ഭയാനകമായ നിഗൂഡതയെ കുറിച്ചുള്ള പ്രത്യക്ഷാവബോധത്തില് നിന്നാണ്. പ്രപഞ്ച പ്രഹെളികയില്‍ തൂത്തുവാരിയ ജീവിതത്തെ കുറിച്ച് കവിത സ്വയം ചോദ്യങ്ങളുയര്‍ത്തുന്നു... " ( റൊളാണ്ട് ഡി പെനിവലി )M.K.KHAREEMhttps://www.blogger.com/profile/15256810448490483232noreply@blogger.com