Thursday, March 10, 2016

ബാന്ധവം

നീയാരാണെനിക്കെന്നെ-
നിക്കറിയുന്നീലിപ്പൊഴും! 
അകലാനാവുന്നീലെത്ര
തീവ്രമുള്ളിലുറച്ചിട്ടും

ചിലത് അങ്ങനെയാണ്

ചില ബന്ധങ്ങള്‍ 
ചിത്രശലഭങ്ങളെ പോലെയാണ്
പുറത്തുവരാന്‍ സമയമെടുക്കും. 
പിന്നെയൊരു പറക്കലാണ്. 
വര്‍ണ്ണച്ചിറകു വിരിച്ച്,
പൂക്കളെ ഉമ്മവച്ച്..... 
ഞൊടിയിടയില്‍ 
എല്ലാം കഴിയുമെങ്കിലും 
എല്ലാവരേയും 
അസൂയപ്പെടുത്തിക്കൊണ്ടങ്ങനെ... 
ചിലത് 
ആമയെ പോലെയും. 
ഇഴഞ്ഞും നിരങ്ങിയും
ഇടക്ക് 
തല ഉള്ളിലേക്ക് വലിച്ചും 
പിന്നെയുമിഴഞ്ഞും...
കാലങ്ങളോളം...

കള

ഒന്നിനും കൊള്ളാത്തവളായതിനാലല്ല 
നിന്നെ പറിച്ചുമാറ്റുന്നത് . 
എനിക്കു നിന്നെക്കുറിച്ചുള്ള
അറിവില്ലായ്മകൊണ്ടാണ്
ക്ഷമിക്കുക. 
ആരെങ്കിലുമൊരുനാള്‍ 
നിന്നെ നീയായ് തിരിച്ചറിഞ്ഞേക്കാം, 
 അന്ന് കള വിളയും 
വിള കളയുമായ് 
മാറിയേക്കാം
യാത്രചൊല്ലി , 
അരനാഴിക തീരുംമുമ്പേ 
ആര്‍ത്തലച്ചെത്തീ, 
കടല്‍
തീരത്തെ തേടുമ്പോലെ.

സുസ്ഥിരവും

എല്ലാത്തിനും 
നല്ല സ്ഥിരത വേണം 
തീര്‍ത്തുമസ്ഥിരമായൊരീ 
ജീവിതത്തില്‍ !
ഭൂ തകാലത്തിന്‍ 
കറുത്ത സ്മരണകള്‍ 
പിന്നില്‍ കളയട്ടെ, 
സ്വസ്ഥയാവട്ടെ ഞാന്‍, 

യാത്രയില്‍ 
മാറാപ്പിന്‍ ഭാരം കുറയ്ക്കട്ടെ...

തൊട്ടാവാടി

തൊട്ടപ്പോള്‍ വാടിയത്
പ്രതികരണശേഷി നശിക്കാത്തതിനാലാണ്
അബലയായതിനാലല്ല. 

തെറിച്ചുപോകുമോയെന്ന് 
അറിയാനായിത്തന്നെയാണ് 
ശക്തിയിലൊന്നു 
തുമ്മിനോക്കിയതും