പനിച്ചു പൊള്ളുന്ന കണ്ണുകള്‍
തൊണ്ടയില്‍ കുരുങ്ങിയ കഫം
നെഞ്ചിലെ വരള്‍ച്ച .
പാതിമയക്കത്തില്‍ കണ്മുന്നിലെത്തുന്ന
ബീഭല്‍സ രൂപങ്ങള്‍ ...
കത്തുന്ന തീവണ്ടി ,
പുകതുപ്പുന്ന തലയോട്ടി ,
ചുറ്റും നൃത്തം ചെയ്തു
നീങ്ങുന്ന പന്തങ്ങള്‍ .
ഉറക്കം എനിയ്ക്കിന്നു
പല്ച്ചക്രത്തിലൂടെയുള്ള സഞ്ചാരം
ഓരോ രാത്രിയും ഭീകരമായി
തുറിച്ചു നോക്കുന്നൂ .
ഉള്ളില്‍,
എന്റെ കുടല് മാലകളെ കശക്കി
മുള്‍വേലി പടരുന്നൂ .
നിറങ്ങള്‍ ഏതെന്നറിയില്ല
ചിലപ്പോള്‍ ബലിക്കാക്കയുടെ,
ചിലപ്പോളൊരൊച്ചിന്റെ...
ഈ ഇരുണ്ട ചുഴി
എന്നെ വലിക്കുന്നു ...
ഓരോ വാള്മുനയിലൂടെ
കടന്നു പോകുമ്പോഴും
ഓരോ ജന്മം പിന്നിടുന്നപോലെ ...
ചാവുന്ന വേദനയീ രോഗമെന്കില്‍
ചാവുന്നതെത്ര ഭേദം ...
ചാവുന്ന വേദനയീ രോഗമെന്കില്‍
ReplyDeleteചാവുന്നതെത്ര ഭേദം ...
Chilappol jeevitham angineyumanallo..!
Manoharam, Ashamsakal...!!!
ചാവുന്ന വേദനയീ രോഗമെന്കില്‍
ReplyDeleteചാവുന്നതെത്ര ഭേദം ..........
കൊള്ളാം, നല്ല ചോദ്യം.. :)