കള
ഒന്നിനും കൊള്ളാത്തവളായതിനാലല്ല
നിന്നെ പറിച്ചുമാറ്റുന്നത്
എനിക്കു നിന്നെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്
ക്ഷമിക്കുക
ആരെങ്കിലുമൊരുനാള്‍
നിന്നെ നീയായ്
തിരിച്ചറിഞ്ഞേക്കാം,
അന്ന്
കള വിളയും വിള കളയുമായ് മാറിയേക്കാം
സംഗീതാത്മകമായ ചിന്തയാണ് കവിത. വികാരത്തെ ഏറ്റവും ശ്രുതി മധുരവും സംഗീതാത്മകവുമായ ഭാഷയില്‍ ആവിഷ്ക്കരിക്കുന്നതാണ് കവിത. അങ്ങനെ കവിതയെ കുറിച്ച് ഏറെ പറയാം. പക്ഷെ എന്താണ് കവിത എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം എനിക്ക് ഇനിയും കിട്ടിയിട്ടില്ല. . എന്റെ വഴിയില്‍ അത് എന്തെന്ന് കണ്ടെതാനൊരു ശ്രമം.