നിന്റെ ഹൃദയം
എന്റെ ഹൃദയത്തില്‍വച്ചു
പൂട്ടിയെന്നും
താക്കോല്‍ കടലിലെറിഞ്ഞെന്നും നീ.
നിന്റെ ഹൃദയം സുരക്ഷിതമാണ്.
ഓര്‍ക്കുക
അതിനി പുറത്തെടുക്കണമെങ്കില്‍
എന്റേത്
കുത്തിക്കീറിവേണം
Friday, June 30, 2023
Monday, June 19, 2023
പ്രണയം--- ഒരു നിര്‍വചനം
ഉള്ളിന്റെയുള്ളില്‍
കനപ്പായി,കുളിരായി
മോഹമായ് മിഴിവുറ്റ
സ്വപ്‌നമായി.
കനപ്പായി,കുളിരായി
മോഹമായ് മിഴിവുറ്റ
സ്വപ്‌നമായി.
ഇടറുന്ന വീഥിയില്‍
ഒരു പിടിവള്ളിയായ്
തീരാവ്യഥകളില്‍
ഒരു സ്‌നേഹസ്‌പര്‍ശമായ്
ഇരുള്‍വീണ പാതയില്‍
പകച്ചു ഞാന്‍ നില്‍ക്കേ
വഴികാട്ടിയായ്
മുന്നില്‍ ചെറുതരി വെട്ടമായ്
എരിയുന്ന വേനലില്‍
തണലായി,
കലിതുള്ളും കാലവര്‍ഷ
ക്കൊടുങ്കാറ്റില്‍ കുടയായി,
തളരുന്ന മനസ്സിന്‍
കരുത്തായി,പിന്നെയും
മുന്നോട്ടുപോകുവാ-
നൂര്‍ജ്ജമായ്
നിനവിലും കനവിലും
തെളിയും പ്രതീക്ഷതന്‍ ചെറുതിരിനാളമാ-
ഒരു പിടിവള്ളിയായ്
തീരാവ്യഥകളില്‍
ഒരു സ്‌നേഹസ്‌പര്‍ശമായ്
ഇരുള്‍വീണ പാതയില്‍
പകച്ചു ഞാന്‍ നില്‍ക്കേ
വഴികാട്ടിയായ്
മുന്നില്‍ ചെറുതരി വെട്ടമായ്
എരിയുന്ന വേനലില്‍
തണലായി,
കലിതുള്ളും കാലവര്‍ഷ
ക്കൊടുങ്കാറ്റില്‍ കുടയായി,
തളരുന്ന മനസ്സിന്‍
കരുത്തായി,പിന്നെയും
മുന്നോട്ടുപോകുവാ-
നൂര്‍ജ്ജമായ്
നിനവിലും കനവിലും
തെളിയും പ്രതീക്ഷതന്‍ ചെറുതിരിനാളമാ-
ണിന്നെന്റെ പ്രണയം.
Wednesday, March 29, 2023
വിഷുപ്പാട്ട്
വിത്തും കൈക്കോട്ടും...
വിത്തും കൈക്കോട്ടും...
വിത്തും കൈക്കോട്ടും
വിളിയുമായ് വീണ്ടും വിഷുപ്പക്ഷിയെത്തിയെൻ തൊടിയിലിന്നും.
മുമ്പേ കുലച്ചുമദിച്ചതുകാരണം ശുഷ്‌കിച്ച കൊന്നക്കു കുണ്ഠിതമായ് !
കണിയൊരുക്കാനായ് ചിരിച്ചൊരുങ്ങി, മെല്ലെ
പാടത്തെ വെള്ളരിയെത്തി നോക്കി
നിറയെച്ചുവന്നഫലങ്ങളാൽ തലതാഴ്ത്തി മുറ്റത്തെ ചെന്തെങ്ങണിഞ്ഞൊരുങ്ങി.
കണ്ണനെയണിയിച്ചു, കണിയൊരുക്കി,പ്പിന്നെ കണ്ണുപൊത്തിപ്പയ്യെ ശ്രീലകത്തെത്തിക്കാൻ,
കൈനീട്ടമേകുവാൻ നീയില്ലയെങ്കിൽ
ഈ ദിനമെങ്ങിനെ വിഷുവായിടും, എനിക്കീദിനമെങ്ങിനെ വിഷുവായിടും!
പൂക്കൊന്ന വാടിക്കൊഴിഞ്ഞു
പൂക്കൊന്ന വാടി കൊഴിഞ്ഞു...
എന്റെ ഈണങ്ങൾ പാതിമുറിഞ്ഞു..
നീയില്ലയെങ്കിൽ, നിന്നോർമ്മകളില്ലെങ്കിൽ
എൻ ശിഷ്ട ജന്മം വ്യർഥം...
പൂമണം തിങ്ങുമീ നിറസന്ധ്യയിൽ ദൂരെ വാസന്ത ചന്ദ്രൻ ഉദിച്ചുയരെ... പ്രണയം തുളുമ്പും നിൻ വാക്കുകളും പേറി ഒരു ചെറുതെന്നലിന്നൊഴുകിയെത്തി!
ഇന്നെന്റെയുള്ളിലും പൗർണ്ണമിയായ്,
ആയിരം നക്ഷത്രമുദിച്ചുയർന്നൂ..
പാതി മുറിഞ്ഞൊരാ ഈണങ്ങളിൽ
നിൻ വാക്കുകൾ കോർത്തപ്പോൾ പുതുമാല്യമായ്!
നോവുകളൊക്കെയും പഴങ്കഥയായ്,
എന്നുള്ളിൽ നീ പെയ്തൂ പുതുമഴയായ്!
പൂക്കൊന്ന വീണ്ടും തളിർത്തൂ..
നമ്മിൽ നഷ്ട വസന്തങ്ങൾ തിരികെയെത്തീ...
Thursday, March 23, 2023
കവിതാ ദിനാശംസകൾ
കഠിനം മീനച്ചൂടിൽ
ചുട്ടു നീറിയിരിക്കെയെൻ മനസ്സിൻകോണിലലസം വന്നുമുട്ടിയതാരു നീ!
പണ്ടെന്നോടിടഞ്ഞുപോയെങ്ങോമറഞ്ഞകവിതയോ!വെറുതേ കലമ്പിത്തുള്ളും കുറെയക്ഷരക്കൂട്ടമോ!
Wednesday, March 1, 2023
ജീവനം
തീർത്തും ഒറ്റപ്പെട്ടെന്നു തോന്നുന്ന ചില സമയങ്ങളിൽ പ്രിയമുള്ളൊരാൾ നമ്മെ ജീവിതത്തോട് എത്രമാത്രം അടുപ്പിക്കുന്നുണ്ടെന്ന് അവരൊരുപക്ഷെ അറിയുന്നുണ്ടാവില്ല!
ചിലപ്പോളത് വിരൽത്തുമ്പിലൊരു നനുത്ത സ്പർശമാവാം
ചിലപ്പോൾ ഒരു വിളിയാവാം
ഒരു വാക്കാവാം
മറ്റു ചിലപ്പോൾ ഒന്നും മൊഴിയാതെയുള്ള ഒരു മിഴിയിളക്കം പോലുമാവാം...
Wednesday, August 5, 2020
മോഹം
എനിക്കെന്തുമോഹം, ജലംപേറി ദൂരെ പറന്നെത്തി മഴയായ് പെയ്തൊന്നൊഴിയാൻ,
ഇനിയും മുളക്കാത്ത വിത്തിന്റെയുള്ളിലെ കരിയാത്തമോഹമായ് മെല്ലെ ത്തളിർക്കാൻ !
എനിക്കെന്തു മോഹം,
കുളിർത്തെന്നലായൊന്നു മുങ്ങിക്കുളിച്ചീറനോടങ്ങലയാൻ,
അമ്മിഞ്ഞയുണ്ടു മയങ്ങുന്ന കുഞ്ഞിളം കവിളിൽ കളിയായി മെല്ലെത്തഴുകാൻ !
എനിക്കെന്തുമോഹം, ഇലത്തുമ്പിലൊന്നിൽ ഞാന്നിറ്റി, മഞ്ഞിൻകണമായി മിന്നാൻ,
മേഘമൊഴിഞ്ഞു തെളിഞ്ഞൊരാകാശത്തിൻ തുണ്ടമെന്നിൽപേറി മേനിനടിക്കാൻ !
എനിക്കെന്തുമോഹമീ, പ്പകലിന്നുമിരവിന്നുമിടയിലെയന്തിച്ചുവപ്പായിമാറാൻ,
പിരിയാൻമടിക്കുന്ന കമിതാക്കൾകൈമാറും
ചുടുചുംബനത്തിന്റെ മാധുര്യമാവാൻ !
എനിക്കെന്തുമോഹമീ , രാക്കാറ്റിലേറി പ്പടരുന്നമുല്ലപ്പൂമണമായി മാറാൻ,
ആറടി മണ്ണിലുറങ്ങുന്നൊരായിരം
പേരറിയാത്തോർക്ക് സൗരഭ്യമേകാൻ
എനിക്കെന്തുമോഹം, ഇലച്ചാർത്തുമെല്ലെപ്പകുത്തരിച്ചെത്തും നിലാത്തുണ്ടമാവാൻ,
വീഥിയോരങ്ങളിൽ തനിയേയുറങ്ങുന്ന അഗതിയാം പഥികന്റെ ചെറുവെട്ടമാവാൻ !
Subscribe to:
Posts (Atom)