ചിന്തയുടെ താഴ്വേരില്‍
ധനതത്വശാസ്ത്രത്തിന്‍റെ
വിഷം കുത്തി
നീ ചിരിച്ചത് ...
സബ്സിഡി വെട്ടിച്ചുരുക്കാന്‍
കിഴക്കിറങ്ങിയ തീട്ടൂരം ...
തൂലിക ചതിച്ചത്
ഒരു തലമുറയേറ്റുവാങ്ങിയ
ദുരന്തം ...
അച്ചിന്റെ കെണിയില്‍
അധിനിവേശം
തേരു തെളിച്ചത് ...
കെട്ട വിളക്കിന്‍റെ ദുഃഖം
നാളെയുടെ ചിത ...
Subscribe to:
Post Comments (Atom)
"സബ്സിഡി വെട്ടിച്ചുരുക്കാന്‍
ReplyDeleteകിഴക്കിറങ്ങിയ തീട്ടൂരം ..."
ഇതില്‍...
"സബ്സിഡി ചുരുക്കാന്‍
കിഴക്കിറങ്ങിയ തീട്ടൂരം ..."
ഇങ്ങനെയായാല്‍ കുറച്ചുകൂടി ഒതുക്കം കിട്ടും... കവിത ഇക്കാലത്തെ സമൂഹത്തെ, രാഷ്ട്രീയത്തെ രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും കവിത എന്ന നിലയില്‍ ചില കുറവുകള്‍ പ്രകടമാണ്... ഇന്ത്യയിലെ ജനം എത്ര സബ്സിഡി അനുഭവിക്കണം എന്ന് പടിഞ്ഞാറ് തീരുമാനിക്കുന്നു. സ്വാതന്ത്ര്യം കിട്ടി എന്ന് കടലാസ്സിലൂടെ ആഘോഷിക്കുമ്പോഴും നാം ഇന്നും ഒരു തരം അടിമത്വത്തില്‍ തന്നെ... പടിഞ്ഞാറ് തീരുമാനിക്കുന്നു, കിഴക്ക് എങ്ങനെ ആകണം എന്ന്, എന്താവണം എന്നും... അതിനു കുട പിടിക്കുന്ന ആധുനീക കക്ഷി രാഷ്ട്രീയവും...
കലാ സാഹിത്യം നാം ജീവിക്കുന്ന കാലത്തെ സമൂഹത്തെ സംസ്കാരത്തെ രേഖപ്പെടുത്തല്‍ ആകണം. അതില്‍ കവിയത്രി വിജയിച്ചിട്ടുണ്ട്... എങ്കിലും കവിത എന്ന തലത്തില്‍ കുറെ കൂടി മുന്നോട്ടു പോകാനുണ്ട്...
ആശംസകള്‍
ആശംസകള്‍
ReplyDeleteഎനിക്ക് കവിതകള്‍ വായിച്ച് പരിചയമില്ല.
ReplyDeleteവീണ്ടും എല്ലാം വായിക്കാം.
സ്നേഹത്തോടെ
പ്രകാശേട്ടന്‍ [ ജെ പി]
http://jp-smriti.blogspot.com/