Saturday, May 23, 2009

മുഴക്കോലിന്റെ നീതി ശാസ്ത്രം (കവിത)

ഭൂപടത്തില്‍ നാം എവിടെയാണ്?
ഉടല്‍ എന്ന നിലയില്‍
ചിക്കി ചികഞ്ഞാല്‍
ഹൃദയമെവിടെ?
ചങ്കെന്നു വിളിക്കുന്ന
പ്രണയ ശാസ്ത്രത്തില്‍
സ്നേഹത്തിന്‍ ഭൂപട നിര്‍മിതിയോ?
തെക്ക്,
വടക്ക്,
കിഴക്കും പടിഞ്ഞാറും
യുദ്ധത്തിന്‍ സഞ്ചാര സാഹിത്യത്തില്‍
നുണ ചരിതത്തിന്‍ പുഞ്ചിരി ...
ദേശം , ഭാഷ , കാലം -
നമ്മെ അളക്കുന്ന മുഴക്കോലിന്റെ
നീതി ശാസ്ത്രത്തില്‍
പുതു വ്യാകരണ നിര്‍മിതിയുടെ
കവിത എന്താവാം ആവശ്യപ്പെടുക?
ഹൃദയം,
മനസ്സ്,
തലച്ചോറും...
കാഴ്ച്ചയുടെ വിപ്ലവത്തില്‍
ചിന്നിയ തലച്ചോറില്‍
അധിനിവേശ കിനാക്കള്‍..

2 comments:

  1. ഭാഷ സുന്ദരവും ലളിതവും ആയതുകൊണ്ട് മാത്രം കൃതി മഹത്തമാകുന്നത് എങ്ങനെ? ലളിതം ആകരുത് എന്നല്ല. അതില്‍ ദാര്‍ശനീക തലം ഉണ്ടാകേണ്ടതുണ്ട്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഈ കവിതയില്‍ എവിടെയാണ്? അതില്‍ നിന്നും മനസിലാകുന്നത് കവിത വായിച്ചില്ല എന്നോ മനസിലായില്ല എന്നോ ആണ്. . ഏതു പദമാണ് പൊട്ടാത്തത്‌ എന്ന് വ്യക്തമാക്കേണ്ട ബാധ്യത പറഞ്ഞ ആള്‍ക്കില്ലേ? ഏതൊരു കുട്ടിക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ ആവുന്ന പദങ്ങളെ അതില്‍ ഉള്ളൂ എന്ന് എനിക്ക് തോന്നുന്നു. മനസിലാവാതെ പോകുന്നത് ധാര്‍ശനീക തലമാണ്. മുഴക്കോല്‍ എന്ന് പറയുമ്പോള്‍ അതില്‍ മരമോ റോഡോ അളക്കുന്ന ആ കോല്‍ അല്ല. വ്യക്തിത്വത്തെ, മതത്തെ, സമുദായത്തെ ഒക്കെ അളക്കുന്നത്. ഇസ്രായേലും അമേരിക്കയും പാലസ്തീന്‍നെ അളക്കുന്ന ആ മുഴക്കോല്‍, താജ്മഹല്നെ കലാകാരനും കാമുകനും അളക്കുന്നത്....



    "കവിത ഉദിക്കുന്നത് നമ്മുടെ ജീവിതമെന്ന ഭയാനകമായ നിഗൂഡതയെ കുറിച്ചുള്ള പ്രത്യക്ഷാവബോധത്തില്‍ നിന്നാണ്. പ്രപഞ്ച പ്രഹെളികയില്‍ തൂത്തുവാരിയ ജീവിതത്തെ കുറിച്ച് കവിത സ്വയം ചോദ്യങ്ങളുയര്‍ത്തുന്നു... " ( റൊളാണ്‍ട് ഡി പെനിവലി )

    ReplyDelete
  2. ഭൂപടത്തില്‍ നാം എവിടെയാണ്?
    ഉടല്‍ എന്ന നിലയില്‍
    നമ്മെ ചികഞ്ഞാല്‍
    ഹൃദയമെവിടെ?
    ചങ്കെന്നു വിളിക്കുന്നത്
    അവയവം എന്ന നിലക്ക് ആണെങ്കില്‍ കൂടി
    പ്രണയ ശാസ്ത്രത്തില്‍ എന്താണ് രേഖപ്പെടുത്തുക?
    മൌനത്തെ,
    മനസിനെ ,
    സ്നേഹത്തിന്‍ ഭൂപട നിര്‍മ്മിതിയില്‍
    എങ്ങനെ വായിക്കും?
    തെക്ക്,
    വടക്ക്,
    കിഴക്കും പടിഞ്ഞാറും
    അതിര്‍ത്തികളുടെ വ്യാഖ്യാനങ്ങള്‍ ...
    യുദ്ധത്തിന്‍ സഞ്ചാര സാഹിത്യം,
    നുണചരിതത്തിന്‍ പുഞ്ചിരി ...
    ദേശം , ഭാഷ , കാലം -
    നമ്മെ അളക്കുന്ന മുഴക്കോലിന്റെ
    നീതി ശാസ്ത്രത്തില്‍
    പുതുവ്യാകരണ നിര്‍മിതിയുടെ
    കവിത എന്താവാം ആവശ്യപ്പെടുക?
    ഹൃദയം,
    മനസ്സ്,
    തലച്ചോറും...
    കാഴ്ച്ചയുടെ വിപ്ലവത്തില്‍
    ചിന്നിയ തലച്ചോറില്‍
    അധിനിവേശ കിനാക്കള്‍..


    (ചില വ്യത്യാസങ്ങള്‍ വരുത്തിയാല്‍ കൂടുതല്‍ മിഴിവ് കിട്ടുമെന്ന് തോന്നി. അതുകൊണ്ട് ഞാനിത് എഡിറ്റുന്നു... )

    ReplyDelete