വെളുപ്പാന്‍കാല സ്വപ്‌നങ്ങള്‍
ഫലിയ്ക്കുമെന്ന്..
ഇന്ന് സ്വപ്നത്തില്‍
കട്ടുറുമ്പുകള്‍ നിരന്നു,
ജാഥയായി..
കയ്യില്‍ പ്ലകാര്‍ഡുകളോ
കരിങ്കൊടിയോ !
അടുത്തുവന്നപ്പോഴാണ്
തെളിഞ്ഞത്,
കട്ടുറുമ്പുകളല്ല!
കയ്യില്‍ പ്രതിഷേധ
മുദ്രാവാക്യങ്ങളേന്തിയ
കറുത്ത അക്ഷരങ്ങളായിരുന്നു!
എന്തിനാണ് ഞങ്ങളെ അനാഥരാക്കി
ഒരു മടങ്ങിപോക്കെന്നു
അവരെന്നോട് ചോദിച്ചു.
ചിലര്‍ വിങ്ങിക്കരഞ്ഞു ,
മറ്റുചിലര്‍ പൊട്ടിക്കരഞ്ഞു.
വേറൊരുകൂട്ടം ചീത്ത വിളിക്കുകയും...
ഒടുവില്‍ തീരുമാനമായി,
ഇനി മടക്കമില്ല,
ജീവിതം അക്ഷരങ്ങള്‍ക്ക് നല്‍കി
ഈ വീഥിയില്‍ ഓടി തീര്‍ക്കാന്‍...
അതുകൊണ്ട്,
യാത്രാമൊഴി പിന്‍വലിക്കുന്നു...
Subscribe to:
Post Comments (Atom)
nice
ReplyDelete