Monday, January 11, 2010

യാത്രാമൊഴി

എന്നില്‍ വരണ്ട അക്ഷരങ്ങളോട്,
ചതിച്ച ഹൃദയത്തോട്,
ഞാനെന്ന ഒന്നുമല്ലായ്മയോട്
കയര്‍ക്കാന്‍ പോലുമാകാതെ
തളര്‍ന്ന നിമിഷങ്ങളില്‍...
എന്നില്‍ വിരിഞ്ഞ മരണത്തിന്‍
മഞ്ഞപ്പൂക്കളോട്
ഇനിയൊന്നും മിണ്ടാനില്ലാതെ
ആഴത്തിലേക്ക്,
ഇരുട്ടിന്‍ കരങ്ങളിലേക്ക്
തുടരെ ആണ്ടാണ്ട് പോകുന്നു...
നിലയില്ലാ കയത്തില്‍
എന്റെ ശ്രുതിയടങ്ങുമ്പോള്‍
ഈ വഴിയില്‍ കരയാന്‍ ആരുമുണ്ടാകരുതെ...
ഞാന്‍ ദയ അര്‍ഹിക്കാത്തവള്‍ ,
ഒരു പൂവിനു പോലും യോഗ്യയല്ലാത്തവള്‍...
എന്റെ ശൂന്യത വായിക്കപ്പെടരുത്,
എന്റെ അഭാവത്തെ പറ്റി സംസാരിക്കരുത്....
ഞാനിത് വഴി വന്നിട്ടില്ല,
എന്നെ നിങ്ങള്‍ അറിയില്ല...

4 comments:

  1. അകത്തും പുറത്തും നിന്നുള്ള ചിന്തകളുടെ
    വേലിയേറ്റങ്ങള്‍ അവ ഇപ്പോഴും നമ്മെ
    നിലനില്‍പ്പിനെക്കുറിച്ചുള്ള വേവലാതികള്‍
    ഉണര്‍ത്തിക്കൊന്ടെയിരിക്കും. ചിന്തകളില്‍ നിന്നും
    മുക്തമാവുക, ശാന്തി തേടുക, അന്വേഷണം അതാകട്ടെ.

    ReplyDelete
  2. ഇരുട്ടിന്‍റെ അങ്ങേ തലക്കല്‍
    ഒരു തിരിവെട്ടം എപ്പോഴുമുണ്ടാകും

    ReplyDelete
  3. സ്നേഹിതേ,
    വൈകിയാണെത്തിയതെങ്കിലും, ആര്‍ത്തിയോടെ ചിലത് വായിച്ചു.
    ഉള്‍മിഴികളില്‍ വന്നുനിറയുന്ന ആശാമയൂരങ്ങളെ നന്നായി പീലിവിടര്‍ത്തിച്ച്‌
    നൃത്തം ചെയ്യിക്കാന്‍ കഴിഞ്ഞു. "ആ റീല്‍ എനിക്ക് വേണം" ഏറെ ഇഷ്ടമായി.
    സാമൂഹിക ഉത്തരവദിത്വം നിലനിര്‍ത്തുന്നതില്‍ സന്തോഷം.
    ഒരു സ്വകാര്യം പറഞ്ഞോട്ടെ, കഴിഞ്ഞ വര്‍ഷം എഴുതിയത് 70 കവിതകളാണ്!
    പാലും,പഞ്ചസാരയുംകുറച്ചു നമുക്ക് കടുപ്പത്തിലൊരു ചായ കുടിച്ച്ചുകൂടെ, ഈ
    ശവശൈത്ത്യ സന്ധ്യയില്‍...
    ഭാവുകങ്ങള്‍, ഹൃദയപൂര്‍വം
    സാക്ഷ
    ഒപ്പ്

    ReplyDelete
  4. തബാരക് റഹ്മാന്‍,ദിനേശ്,സാക്ഷ ....എന്നെ വായിച്ചതിനും,അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി. നിങ്ങളുടെയൊക്കെ വാക്കുകളാണ് എന്നെക്കൊണ്ട് വീണ്ടും എഴിതിയ്ക്കുന്നത്.

    ReplyDelete