Thursday, September 27, 2012

മരണം


മരണം ഓര്‍ക്കാപ്പുറത്തല്ല   
കടന്നുവന്നത് .
അവസാനിക്കാന്‍ പോകുന്നു
എന്നുള്ള സൂചനകള്‍
മാസങ്ങള്‍ക്ക് മുമ്പേ കിട്ടി തുടങ്ങിയിരുന്നു.
അവസാനം,
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രാത്രിയില്‍
അതു മൂര്‍ഝിക്കുകകയായിരുന്നു. 
വെന്റിലെറ്ററിന്റെ  സഹായത്തോടെ
നേര്‍ത്ത ഒരു ശ്വാസം മാത്രമായി
ജീവന്റെ കണികകള്‍ കുറച്ചു നാള്‍ കൂടി
നീട്ടി കിട്ടി.
ഇനി ഇതൊന്നു തീര്‍ന്നു കിട്ടിയാല്‍ മതി എന്ന്
സ്വന്തം മനസ്സുപോലും ആഗ്രഹിക്കാന്‍ തുടങ്ങിയ ശേഷമാണ്
അതു പൂര്‍ണ്ണമായി സംഭവിച്ചത്.
പതുക്കെയുള്ള മരണം
വേര്‍പാടിന്റെ ആഘാതം കുറയ്ക്കുമെന്ന്
അങ്ങനെയാണ് ഞാന്‍ അറിഞ്ഞത്.
ശവപ്പെട്ടിയിലെ  
അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു.
ഇപ്പോള്‍ ഞാന്‍ സ്വസ്ഥയാണ്  .

2 comments:

  1. നമ്മള്‍ എവിടേക്കൊക്കെ നടന്നകന്നാലും ഏത്ത പെടേണ്ട ലക്‌ഷ്യം ഒന്നുതന്നെ. അത് ആ ലക്‌ഷ്യം കണ്മുന്നില്‍ തെളിയുമ്പോള്‍ മാത്രം വെളിവാകുന്ന സത്യം.അല്ലെ? ആ ലക്ഷ്യത്തെ താണ്ടി മറയുമ്പോള്‍ അവശേഷിപ്പിക്കുന്നത് ഓര്‍മകളും അതിന്റെ വേദനയും മാത്രം. കവിത വളരെ നന്നായി ആശംസകള്‍.

    word verification മാറ്റിയാല്‍ നന്നായിരുന്നു.

    ReplyDelete
  2. Gireesh, vaayichathinum abhipraayam ariyichathinum nandi

    ReplyDelete