ഓര്‍മ്മതന്‍ നേര്‍ത്തൊരു
അലപോലുമിളകാത്ത
മറവിതന്‍ കട്ടിക്കരിമ്പടത്താല്‍ മൂടി
നിന്റെലോകത്തുനിന്നെന്നെ
പ്പുറത്താക്കി
എങ്ങോട്ടുപോയി നീ,
എന്നെത്തനിച്ചാക്കി ?
സ്വപ്‌ന,മോഹങ്ങള്‍
ഒന്നിച്ചു പങ്കിട്ട ബാല്യ കൌമാരങ്ങളെന്നേ
കഴിഞ്ഞുപോയ്.
ചിരിച്ചും കരഞ്ഞും
ഒന്നിച്ചുറങ്ങിയും മൂന്നു ദശാബ്ദങ്ങ-
ളൊന്നായ് ക്കഴിഞ്ഞു നാം.
രണ്ടു ചിറകുകളൊന്നിച്ചു ചേര്‍ത്തു നാം
പാരതന്ത്ര്യത്തിന്റെ വേലികള്‍
ഖണ്ഡിച്ചു .
വീഴ്ചയില്‍ താങ്ങായു-
യുര്‍ച്ചയില്‍ കൂട്ടായി
ഓരോ ചുവടിലും
ഒന്നായ് നടന്നു നാം.
നിത്യ സൌഹാര്‍ദ്ദത്തിന്‍
നേരടയാളമായ്
നമ്മള്‍ തിളങ്ങീ,
നമിച്ചു ലോകം നമ്മെ.
ഒടുവിലൊരു നാളില്‍
എല്ലാം മറന്നു നീ
എന്നെ ചവിട്ടിക്കടന്നുപോയ്
നിര്‍ദ്ദയം !
ഇടനെഞ്ചിലൊരു കൊട്ട
ക്കനല്‍ കോരിയിട്ടിട്ട്
ചൂടകറ്റാനായി
വിശറിയാല്‍ വീശുന്നു.
നെഞ്ചകം പൊള്ളി
പ്പിടയുന്നതു കണ്ടു
തീകെടുത്താനായി
എണ്ണ നനക്കുന്നു !
പാതി പിന്നിട്ടൊരീ
ജീവിതപ്പാതയില്‍
ലക്ഷ്യമറിയാതുഴറി
നില്‍ക്കുന്നു ഞാന്‍ .
നെഞ്ചിലെരിയുന്ന കനലിനെ
ചിരികൊണ്ടു മൂടീട്ട്
എല്ലാം തണുത്തെന്നു
വെറുതെ നടിക്കുന്നു,
ഒറ്റച്ചിറകിനാല്‍ തപ്പിത്തടഞ്ഞു
പറക്കാന്‍ ശ്രമിക്കുന്നു,ഞാന്‍ വീണു പിടയുന്നൂ...
കാലചക്രത്തിന്‍
ഭ്രമണം നിലച്ചെങ്കില്‍
സൂര്യ ചന്ദ്രന്മാര്‍
ഉദിക്കാതിരുന്നെങ്കില്‍
ഭൂമി കുറച്ചിടെ
പിന്നോട്ടു ചലിച്ചെങ്കില്‍
പോയകാലങ്ങള്‍
തിരിച്ചു ലഭിച്ചെങ്കില്‍ .....
ഒറ്റച്ചിറകിനാല്‍ വട്ടംചുറ്റി
ReplyDelete'വീഴ്ചയില്‍ താങ്ങായു-
ReplyDeleteയുര്‍ച്ചയില്‍ കൂട്ടായി
ഓരോ ചുവടിലും
ഒന്നായ് നടന്നു നാം'
നല്ല വരികള്‍, ഇഷ്ടമായി.
തിരികെ ലഭിക്കട്ടെ
ReplyDeleteതിരികെ നടക്കാനാകില്ലല്ലോ.. അതിനാല്‍ നഷ്ടങ്ങളെന്നും നഷ്ടങ്ങള്‍ തന്നെ
ReplyDeleteകൊള്ളാം നല്ല പോസ്റ്റ്
ReplyDeleteഇന്ന് കഞ്ഞി കുടിക്കാരാരും എത്താത്തോണ്ട് ഉള്ളത് ചോറായിട്ട് ഞാൻ തന്നെ അടിച്ചിട്ട് പോട്ടെ
ReplyDelete