ചന്തമായ് മൂന്നു
വര്‍ണ്ണങ്ങളൊന്നാക്കി
നെയ്തതിന്‍ മധ്യേ ചക്രം വരച്ചൊരീ
ചേല നന്നായുടുപ്പിച്ചു നിങ്ങളെന്‍ കാതിലോതുന്നു:
'അമ്മേ, സ്വതന്ത്ര നീ.'
ഞാനനങ്ങുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നുവോ
കാലില്‍ നിന്നും കിലുകിലാരവം?
കാല്‍ച്ചിലങ്ക തന്‍ ഝങ്കാരമല്ലിത്
പാരതന്ത്ര്യത്തിൻ ചങ്ങല ഝംഝനം .
മണ്ണും വിണ്ണും കൽക്കരിപ്പാടവും
സൂര്യതേജസ്സുപോലും ചരക്കാക്കി ,
വില്പനക്കായ് നിരത്തിവക്കുന്നൊരീ
നെയ്തതിന്‍ മധ്യേ ചക്രം വരച്ചൊരീ
ചേല നന്നായുടുപ്പിച്ചു നിങ്ങളെന്‍ കാതിലോതുന്നു:
'അമ്മേ, സ്വതന്ത്ര നീ.'
ഞാനനങ്ങുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നുവോ
കാലില്‍ നിന്നും കിലുകിലാരവം?
കാല്‍ച്ചിലങ്ക തന്‍ ഝങ്കാരമല്ലിത്
പാരതന്ത്ര്യത്തിൻ ചങ്ങല ഝംഝനം .
മണ്ണും വിണ്ണും കൽക്കരിപ്പാടവും
സൂര്യതേജസ്സുപോലും ചരക്കാക്കി ,
വില്പനക്കായ് നിരത്തിവക്കുന്നൊരീ
കാട്ടുകള്ളന്മാർ നാടുവാഴുമ്പോൾ
പിറന്ന മണ്ണിൽനിന്നാട്ടിയോടിച്ചൊരെൻ
കാട്ടുമക്കള്‍ വിശന്നലയുമ്പോള്‍
പിഞ്ചുകുഞ്ഞുങ്ങള്‍ പോലും കാമാര്‍ത്തരാല്‍
നിര്‍ദ്ദയം പിച്ചിച്ചീന്തപ്പെടുമ്പോൾ
പിറന്ന മണ്ണിൽനിന്നാട്ടിയോടിച്ചൊരെൻ
കാട്ടുമക്കള്‍ വിശന്നലയുമ്പോള്‍
പിഞ്ചുകുഞ്ഞുങ്ങള്‍ പോലും കാമാര്‍ത്തരാല്‍
നിര്‍ദ്ദയം പിച്ചിച്ചീന്തപ്പെടുമ്പോൾ
സ്വതന്ത്രയല്ല ,
ഞാന്‍ നോവുന്നൊരമ്മ. . .
മക്കളെത്തമ്മിൽ തല്ലിപ്പിരിക്കുന്ന
മത്സരിക്കുന്ന ജാതി -മതങ്ങൾ തൻ
താഡനമേറ്റെൻ നെഞ്ചകം നീറുന്നു .
ജാതിഭേദങ്ങളില്ലാതെ മർത്യരെ
തുല്യരായിക്കരുതി പരസ്പരം
സോദരരായ് കഴിയാൻ
ഗുരു തന്ന സ്നേഹമന്ത്രം
ചുവരെഴുത്തായ് മാറി
എന്റെ മേൽക്കൂര താങ്ങിനിർത്തുന്നൊരീ-
ത്തൂണുനാലുമൊരുപോലിളകുന്നു !
എന്റെ മേൽക്കൂര താങ്ങിനിർത്തുന്നൊരീ-
ത്തൂണുനാലുമൊരുപോലിളകുമ്പോൾ
കരളു കത്തുന്നു ,സ്വതന്ത്രയല്ലിന്നു ഞാൻ ത്തൂണുനാലുമൊരുപോലിളകുന്നു !
എന്റെ മേൽക്കൂര താങ്ങിനിർത്തുന്നൊരീ-
ത്തൂണുനാലുമൊരുപോലിളകുമ്പോൾ
പേടികൂടാതെ പെണ്‍മക്കൾ സ്വതന്ത്രരായ് ,
സ്വച്ഛചിത്തരായ് മേവുന്ന നാൾ, എന്റെ
കാട്ടുമക്കൾ മനുഷ്യരായ് വാഴുന്ന ,
മതങ്ങളേ റ്റിയ മതിലുകൾക്കപ്പുറം ,
മടിശ്ശീലതന്റെ വലിപ്പത്തിനപ്പുറം
സ്നേഹ പാശത്താൽ നിങ്ങൾ പരസ്പരം
ബന്ധനസ്തരാകുന്നൊരാ നാളെന്ന് ,