Thursday, May 30, 2013

മൂന്നു പെണ്ണുങ്ങൾ


പുലരി
ആദ്യ സമാഗമ
നാണത്താലോ
തിരുനെറ്റിയിലെ
സിന്ദൂരത്തിൻ തരികളടർന്നു
പതിച്ചതിനാലോ
കവിളിണ ചോന്നു തുടുത്തു
പുലരീ

സന്ധ്യ
പിരിയും നേരം
വിരഹമമർത്താൻ
കഴിയാതിങ്ങനെ
ചുണ്ടുകടിച്ചു മുറിച്ചോ
 പെണ്ണേ!

നിൻ ചെഞ്ചുണ്ടിൻ
ചോരകലർന്നു തുടുത്ത
സമുദ്രത്തിരകളിൽ
വീണു മറഞ്ഞോ
സൂര്യൻ !

രജനി
പ്രാണപ്രിയനുടെ
ആത്മ ത്യാഗം
കണ്ടു നടുങ്ങി ,
സമനില തെറ്റീ
കറുത്തൊരു ചേല
വാരിച്ചുറ്റി
തലവഴിമൂടിയലയുന്നോ നീ !


2 comments:

  1. പുലരി
    നാണത്താലല്ലാ, സിന്ദൂരത്താലല്ലാ,
    രജനിയിൽ, രാവിൽ, കാമുകനേകിയ
    ചുംബനമല്ലീ കവിളിണ ചോന്നു
    തുടുക്കാൻ കാര്യം?????????

    സന്ധ്യ
    പിരിയുമ്പോഴല്ലാ..........
    വിരഹത്താലല്ലാ ...............
    സമാഗമവേളയിൽ കാമുകനാമവൻ
    ചെയ്തൊരു വേലയതല്ലേ പെണ്ണേ???

    രജനി
    സ്ത്രീപീഡകരെ പേടിക്കുകയാൽ
    ദേഹം നേരെ കൊണ്ടു നടക്കാൻ
    കറുത്തൊരു ചേല വാരിച്ചുറ്റി
    തലവഴിമൂടിയലയുന്നൂ ഞാൻ!

    ReplyDelete
  2. Good...Good....

    Thank u for the comment

    ReplyDelete