Saturday, May 30, 2009

വൃത്തത്തിന്റെ ചതുരന്‍ തോണി (കവിത )...

വൃത്തത്തില്‍ എഴുതില്ല ;
ശഠിക്കുമ്പോഴും
അതങ്ങനെയാകുന്നത്
കോട്ടുവായുടെ പിരിയന്‍ കോണിയിലാണ്...
അക്ഷരങ്ങള്‍ പെറുക്കിവച്ച്
പാമ്പും കോണി കളിക്കുമ്പോള്‍
കവിതയെന്നു ചൊല്ലിയത് ഗുരുനാഥന്‍ ...
വേലിപ്പടര്‍പ്പില്‍ കിടക്കുന്ന
പാമ്പിനെ ലാളിച്ചതും ...
വൃത്തത്തെ തള്ളിപ്പറഞ്ഞ
ചങ്ങമ്പുഴയെ വായിക്കുമ്പോള്‍
വൃത്തത്തിലൊതുങ്ങിയ പ്രതീതി ...
അതൊരു കോളമെന്നു ,
ഒതുക്കുശാസ്ത്രത്തിന്റെ
അടിവേരുകള്‍ പതുങ്ങികിടക്കുന്നുവെന്നും
ഗുരുനാഥന്‍ ചൊല്ലിയപ്പോള്‍
ഇന്നിന്റെ ജീര്‍ണതയോര്‍ത്തില്ല ...
മഞ്ചാടി നിരത്തിയും
കൊത്തങ്കല്ലാടി കളിച്ചും
മയില്പീലിത്തി‍ളക്കത്തില്‍ മയങ്ങിയും
കടവിലെത്തുമ്പോള്‍ ,
അടി തുളഞ്ഞൊരു തോണി...
മറുകര പറ്റാനാവാതെ
മഴനനഞ്ഞങ്ങിനെ ...

1 comment:

  1. വിവേകാനന്ദ സ്വാമികള്‍ പറഞ്ഞു , ആരാധനാലയങ്ങളില്‍ ജനിക്കുന്നത് നന്ന്, അവിടെ കിടന്നു മരിക്കരുത്‌... അത് ശരിയായ ദര്‍ശനം... കവിതക്കും അത് ബാധകം. നിയമങ്ങള്‍ പഠിക്കുക. അതില്‍ ഒതുങ്ങി പോകരുത്. നാം ഒന്നിന്റേയും അടിമ ആകാതിരിക്കുക. നിയമം നമുക്ക് വേണ്ടി. നാം നിയമത്തിനു വേണ്ടി ആവരുത്. ...

    ReplyDelete