നീ നടന്ന പാതകള്‍,
കല്‍ക്കട്ട,
മുംബൈ ,
അനന്തപുരി,
എറണാകുളം,
പിന്നെയും മുംബൈ...
നീ എന്തായിരുന്നുവോ
അത് വായിക്കപ്പെടാതെ...
നീ എന്തിനായിരുന്നുവോ
അത് അറിയപ്പെടാതെ...
നീ കുറിച്ച അക്ഷരം തന്നെ
ഞാനും നിരത്തി വയ്ക്കുന്നു...
എന്നെയും നിന്നെയും
രണ്ടായി വായിച്ചു ലോകം..
നിനക്കായി ഒഴുക്കുന്ന കണ്ണീരിനു
ഉപ്പു രസമെങ്കിലും
നാനാര്‍ത്ഥം...
നീ നീയാകുന്നത് നിന്നിലൊതുങ്ങുന്ന ബിന്ദു...
ഞാന്‍ എന്നെ വായിച്ചിട്ടുണ്ട് നിന്നിലൂടെ,
നിന്റെ നീര്മാതളത്തില്‍
ഞാന്‍ കണ്ട ഗുല്‍മോഹര്‍...
നിന്റെ കണ്ണനെ നീ എങ്ങനെയാണോ കണ്ടത്
അതിനപ്പുറത്തേക്ക് എന്റെ ഉള്‍ക്കാഴ്ച.
നീയും ഞാനുമെന്ന കാലത്തില്‍
ഒറ്റയടിപ്പാതയില്‍ നിന്നും
നീ കടന്നുപോകുന്നു...
ഒടുവില്‍ നിനക്ക് വിശ്രമിക്കാന്‍ ഗുല്‍മോഹര്‍...
ഞാനോ അക്ഷരം ഉള്ളിലൊതുക്കി നില്‍ക്കുന്നു...
Subscribe to:
Post Comments (Atom)
Njan enne vaayichittundu... Ninniloode..
ReplyDeleteYou said it....! For me too...! Thanks..
Aarokkeyo.. aarudeyo.. hridayam ariyunnathu pole..!!