Thursday, June 4, 2009

പാദരക്ഷകള്‍ പറയുന്നത്...(കവിത)

എറിയുന്നവനും കൊള്ളുന്നവനും
ഒരേകാലത്തിന്റെ
നൂല്‍പ്പാലത്തിന്‍ ഇര.
ഒരേ അക്ഷരപാതയില്‍ വിരിഞ്ഞത്...
സസ്യശാസ്ത്ര മെന്തുചൊല്ലട്ടെ,
പൂക്കളെന്നു കേള്‍ക്കേ
ഒരേ ഇനത്തെ കാണുന്നത് ഇന്ദ്രീയച്ചതി.

എറിയുന്നവനും കൊള്ളുന്നവനും
ഒരേ പാദരക്ഷയുടെ ചിരിയാവുന്നത്
കാലം നീട്ടിയ ശിക്ഷയോര്‍ത്ത്...

ഹിരോക്ഷിമ,
നാഗസാക്കി...
ഇനിയുമെത്ര നാമങ്ങള്‍...
രഥങ്ങള്‍ ഉഴുതുമറിച്ച അസ്ഥിസ്ഥലികള്‍
രേഖയിലില്ലാതെയാവുന്നത്
തൂലികയുടെ തെറ്റല്ല.

മറ്റൊരു ചതി!

പഴയ മുറിച്ചുരിക ചരിതം അവിടെ നില്‍ക്കട്ടെ,
കണ്ണൂരോ കണ്ണന്നൂരോ
എന്തുമാവട്ടെ;
ഏറുകൊണ്ട മുഖം ഇനിയും
വിഷ വിത്തിറക്കും
കൊയ്യാനാളില്ലെങ്കിലും ...

1 comment:

  1. [b][violet]ഭൂലോക തട്ടിപ്പുകള്‍ ഇങ്ങനെയും !!!
    [b][navy]ഒരു ചാനലില്‍ റിയാലിറ്റി ഷോയില്‍ മത്സര കാര്‍ക്ക് യോകാ പരിശീലനം !!! കാശു മൂത്ത പെണ്‍ പിള്ളാര്‍ക്ക് മുന്‍ ഗണന ... യോഗാചാര്യന്‍ ആഗതനായി...."ഡായഫ്രം വികസിക്കണം ....(ഹോ ..ഒടുക്കത്തെ ആഗ്രഹം ..) അതിനായുള്ള അഭ്യാസത്തില്‍ ഇരു ഭാഗങ്ങള്‍ ആണ് ....ഒരെണ്ണം അങ്ങോട്ട്‌ പോകുമ്പോള്‍ അടുത്തത് ഇങ്ങോട്ട് .... " ഹോ...കേട്ട് കേള്‍വിയിലാത്ത ആസനം .... തുടര്‍ന്ന് എല്ലാരും കണ്ണടച്ചു..ടീം !!!പീ പീ !! യോഗ തുടങ്ങി ..യോഗാചാര്യന്‍ ;"ഹ ഹ ഹീ ഹീ ഹീ ..." ഇതെന്താ മായാവീടെ "ഓം കരിം കുട്ടി ചാത്തനോ ? നാരായണ ..അയ്യപ്പ ..കോവിന്ദ!!! എന്നൊക്കെ കേട്ടിട്ടുണ്ട് ..എന്നാല്‍ ഈ "ഹീ ഹീ "ആദ്യം ആയാണ് ... എന്തെല്ലാം കാണണം ഈശ്വരാ ...!!!

    [b][red]ശങ്കരന്‍ നമ്പൂതിരി

    ReplyDelete