Thursday, October 8, 2009

നിനക്കായി...

ഞാന്‍ ,
ഷെല്‍ഫില്‍ പാതിയോളം
ചിതലരിച്ച പുസ്തകം .
മരിക്കണമെന്നുണ്ട്
വടിയിലൂന്നി ,
തിമിരംബാധിച്ച കണ്ണുകളോടെ
ഏന്തി കിതച്ചുവരുന്ന
കിഴവന്റെ വിരലുകളാണ് മുടക്കുന്നത് .

ഓര്‍മ്മകളില്‍ ,
വെള്ളിവീഴുന്ന ചര്‍ച്ചകള്‍ ...
ആര്‍ത്തിപൂണ്ടെത്തിയ വിരലുകളും ,
എന്നെ നെഞ്ചോടു ചേര്‍ക്കാന്‍
മത്സരിച്ച ഉടലുകളും ...

വഴി പെരുകുന്നിടത്
എന്നെ മറന്നു നടന്നു നീങ്ങിയ‍വര്‍ ,
ചിതലിന് എറിഞ്ഞു കൊടുത്തവര്‍
അവര്‍ മടങ്ങി വരില്ല .

ഇന്ന് ,
ചിതലിനോടെതിരിട്ട്‌ നില്‍ക്കുന്നത്
ചുക്കിച്ചുളിഞ്ഞ ആ വിരലുകള്‍ക്കായ്

4 comments:

  1. Nashttapedunna bandhangal...!

    Manoharam, Ashamsakal...!!

    ReplyDelete
  2. vaayichu enthezhuthanam ennariyilla......kshamikkoo njan niraashanaanu

    ReplyDelete
  3. bandhangal....athu nashtapetumbole manasilavoo athinte vila..alle dr...nannayi...

    ennyum sradhikkumallo?

    ReplyDelete
  4. ഞാന്‍ ,
    ഷെല്‍ഫില്‍ പാതിയോളം
    ചിതലരിച്ച പുസ്തകം .
    മരിക്കണമെന്നുണ്ട്
    വടിയിലൂന്നി ,
    തിമിരംബാധിച്ച കണ്ണുകളോടെ
    ഏന്തി കിതച്ചുവരുന്ന
    കിഴവന്റെ വിരലുകളാണ് മുടക്കുന്നത് .

    പുസ്തകങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും മരണമില്ല. അത് കാലത്തെ അതിജീവിച്ചു
    മനസ്സുകളില്‍നിന്നും മനസ്സുകളിലേക്ക് പടര്ന്നുകൊണ്ടെയിരിക്കും.
    നല്ല കവിത നന്ദി.
    സ്നേഹപൂര്‍വ്വം
    താബു.

    ReplyDelete