നിങ്ങള്‍ക്കിടയില്‍
ഞാനുണ്ട് ,
നിറമോ മണമോ ഇല്ലാതെ ,
പൂക്കളോ തണലോ
ഇല്ലാതെ .
വർണ്ണിയ്ക്കപ്പെടാതെ,
പാടിപ്പുകഴ്ത്തപ്പെടാതെ ...
തീക്കാറ്റിൽ
വാടാതെ
മണല്‍ക്കാട്ടിലും
പച്ചപ്പുപടര്‍ത്തി,
കുഞ്ഞു തുമ്പിയെപ്പോലും
പ്രലോഭിപ്പിയ്ക്കാതെ...
കൂര്‍ത്തു മൂര്‍ത്തങ്ങിനെ
വളഞ്ഞും പുളഞ്ഞും.
തൊട്ടുനോക്കാന്‍ വന്നവര്‍ കൈകുടഞ്ഞു.
ഞാനുണ്ട് ,
നിറമോ മണമോ ഇല്ലാതെ ,
പൂക്കളോ തണലോ
ഇല്ലാതെ .
വർണ്ണിയ്ക്കപ്പെടാതെ,
പാടിപ്പുകഴ്ത്തപ്പെടാതെ ...
തീക്കാറ്റിൽ
വാടാതെ
മണല്‍ക്കാട്ടിലും
പച്ചപ്പുപടര്‍ത്തി,
കുഞ്ഞു തുമ്പിയെപ്പോലും
പ്രലോഭിപ്പിയ്ക്കാതെ...
കൂര്‍ത്തു മൂര്‍ത്തങ്ങിനെ
വളഞ്ഞും പുളഞ്ഞും.
തൊട്ടുനോക്കാന്‍ വന്നവര്‍ കൈകുടഞ്ഞു.
വിരല്‍ത്തുമ്പിലെ ചോര പിന്നിലൊളിപ്പിച്ച്,
"ഹാവൂ ആരും കണ്ടില്ലെ"ന്നാശ്വസിച്ചു.
നല്ലൊരു കവിത..ഇഷ്ടായി..
ReplyDelete