എനിക്ക് ചിലത് പറയാനുണ്ട്,
ചോദിക്കാനും...
ഇരുംബെന്ന നിലയില്‍ കിടന്ന എന്നെ
മണ്‍വെട്ടിയിലേക്ക്
പരിവര്‍ത്തനം ചെയ്തവരോട്
ചിലത് പറയാനുണ്ട്,
ചോദിക്കാനും...
മണ്ണും ഞാനും തമ്മിലലിഞ്ഞു കിടന്ന
കാലത്തെ കുറിച്ച്,
പ്രണയാതുരമായ,
കാലമില്ലായ്മയെ കുറിച്ച്...
തത്വചിന്തകളോ മതങ്ങളോ
ഇല്ലാതിരുന്ന അവസ്ഥയെ കുറിച്ച്...
മണ്ണില്‍ നിന്നുമെന്നെ അടര്‍ത്തി
അതേ മണ്ണിനെ വെട്ടിക്കീറാനും
ഭൂമിയെ തകര്‍ക്കാനും
നിയോഗിയ്ക്കപ്പെട്ട
എന്റെ അടിമത്തത്തിന്റെ നാളുകള്‍...
എന്റെ പ്രണയത്തില്‍
കൊമ്പ് കോര്‍ത്തുയരുന്ന കെട്ടിടങ്ങള്‍...
ഇന്ന്,
ഞാന്‍ കാത്തിരിക്കുന്നു
നുണകളെ,
അഹങ്കാരത്തെ ,
നിന്റെ ദുരാഗ്രഹത്തേയും
കുഴിച്ചുമൂടാന്‍ പാകത്തിലൊരു
കൈ വരാന്‍...
Saturday, February 13, 2010
Subscribe to:
Post Comments (Atom)

0 comments:
Post a Comment