ഭൂമി കറങ്ങുന്നുണ്ട്,
ഋതുക്കള്‍ വന്നു മടങ്ങുകയും...
കിഴക്കുദിച്ചു പടിഞ്ഞാറ്
എരിഞ്ഞമരുമ്പോള്‍
സൂര്യനൊരു പദം
ചൊല്ലുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക..."
ജീവനെ ഇരുട്ടിലേക്കെറിഞ്ഞു
കാലമുഖത്തൊരു ചിരിയും.
ഓരോ ഒരുക്കവും മരണത്തിനായി,
അല്ലെങ്കില്‍ വറുതിയുടെ നാളുകളെ
എതിരിടാന്‍
പുക പടലങ്ങള്‍ ,
ഓസോണ്‍ പാളികളെ
ഞെരിക്കുന്നുണ്ട് .
എന്റെ ആവലാതികളില്‍
കാലംതെറ്റി പൂത്ത കർണ്ണികാരവും
വഴിമാറിപ്പോയ
കാലവര്‍ഷത്തെയോര്‍ത്തൊരു നെടുവീര്‍പ്പും
കാര്‍മേഘമില്ലാത്ത ആകാശവും
തോരാതെ പെയ്യാത്ത മഴയും.
പച്ചകളെ തകിടം മറിച്ചു
തലങ്ങും വിലങ്ങും വീശുന്ന തീക്കാറ്റ്,
എന്റെയും നിന്റെയും
മജ്ജയുരുക്കുന്ന രാപ്പകലുകള്‍
ഇന്നും,
പടിഞ്ഞാറന്‍ കോണില്‍
കത്തിയെരിഞ്ഞ സൂര്യന്‍
ആവര്‍ത്തിക്കുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക...."
ഋതുക്കള്‍ വന്നു മടങ്ങുകയും...
കിഴക്കുദിച്ചു പടിഞ്ഞാറ്
എരിഞ്ഞമരുമ്പോള്‍
സൂര്യനൊരു പദം
ചൊല്ലുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക..."
ജീവനെ ഇരുട്ടിലേക്കെറിഞ്ഞു
കാലമുഖത്തൊരു ചിരിയും.
ഓരോ ഒരുക്കവും മരണത്തിനായി,
അല്ലെങ്കില്‍ വറുതിയുടെ നാളുകളെ
എതിരിടാന്‍
പുക പടലങ്ങള്‍ ,
ഓസോണ്‍ പാളികളെ
ഞെരിക്കുന്നുണ്ട് .
എന്റെ ആവലാതികളില്‍
കാലംതെറ്റി പൂത്ത കർണ്ണികാരവും
വഴിമാറിപ്പോയ
കാലവര്‍ഷത്തെയോര്‍ത്തൊരു നെടുവീര്‍പ്പും
കാര്‍മേഘമില്ലാത്ത ആകാശവും
തോരാതെ പെയ്യാത്ത മഴയും.
പച്ചകളെ തകിടം മറിച്ചു
തലങ്ങും വിലങ്ങും വീശുന്ന തീക്കാറ്റ്,
എന്റെയും നിന്റെയും
മജ്ജയുരുക്കുന്ന രാപ്പകലുകള്‍
ഇന്നും,
പടിഞ്ഞാറന്‍ കോണില്‍
കത്തിയെരിഞ്ഞ സൂര്യന്‍
ആവര്‍ത്തിക്കുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക...."
ഹഹഹഹ........
ReplyDeleteഇതെന്താണു ഡോക്റ്റര്‍ ?
എല്ലാ കവിതയും ഒന്നിച്ചു പോസ്റ്റു ചെയ്ത് ജോലി തീര്‍ക്കുകയാണോ ?
കൂടുതല്‍ പേര്‍ കവിത ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യണമെന്നുണ്ടെങ്കില്‍
കുറച്ചു സാവകാശം നല്‍കുന്നത് നന്നായിരിക്കും.
എല്ലാം ബ്ലോഗ് ചെയ്യുന്നവരുടെ ഇഷ്ടം. :)
ചിത്രകാരന്റെ ആശംസകള്‍ !!!!
ഈ കവിതകള്‍ രണ്ടും കുറച്ചു മാസങ്ങള്‍ക്ക് മുന്പ് എഴുതിയതാണ് .ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ വിട്ടുപോയിരുന്നു.ഇപ്പോള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഒന്നിച്ചു പോസ്റ്റ് ചെയ്തതാണ്.
ReplyDeleteതെറ്റ് ചൂണ്ടിക്കാണിച്ചതില്‍ ഒരുപാട് നന്ദി ചിത്രകാരന്‍ :)
''പടിഞ്ഞാറന്‍ കോണില്‍
ReplyDeleteകത്തിയെരിഞ്ഞ സൂര്യന്‍
ആവര്‍ത്തിക്കുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക...."
ഉദയം പോലെ തന്നെ അസ്തമായങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നു...
ചിലതെല്ലാം..
സ്നേഹാശംസകള്‍...
ആശന്കകളുടെ കാറു നിറയുകയാണല്ലോ കവിതയുടെ മാനത്ത് ! ആശംസകള്‍ !
ReplyDeleteorungiyirikkuka........... aashamsakal..................
ReplyDeleteഞാന്‍ ദേ ഒരുങ്ങി റെഡി ആയി കഴിഞ്ഞു
ReplyDeleteഎപ്പോളെ റെഡി ....നന്നായിരിക്കുന്നു വരികള്‍...
ReplyDeletegood .. nalla varikal
ReplyDeleteകവിതകള്‍ ശ്രദ്ധിക്കാറുണ്ട്; പലതും ഇഷ്ട്ടപ്പെട്ടു.
ReplyDelete