Tuesday, July 13, 2010

"ഒരുങ്ങിയിരിക്കുക...."

ഭൂമി കറങ്ങുന്നുണ്ട്,
ഋതുക്കള്‍ വന്നു മടങ്ങുകയും...
കിഴക്കുദിച്ചു പടിഞ്ഞാറ്
എരിഞ്ഞമരുമ്പോള്‍
സൂര്യനൊരു പദം
ചൊല്ലുന്നുണ്ട്‌ ;
"ഒരുങ്ങിയിരിക്കുക..."
ജീവനെ ഇരുട്ടിലേക്കെറിഞ്ഞു
കാലമുഖത്തൊരു ചിരിയും.
ഓരോ ഒരുക്കവും മരണത്തിനായി,
അല്ലെങ്കില്‍ വറുതിയുടെ നാളുകളെ
എതിരിടാന്‍
പുക പടലങ്ങള്‍ ,
ഓസോണ്‍ പാളികളെ
ഞെരിക്കുന്നുണ്ട് .
എന്റെ ആവലാതികളില്‍
കാലംതെറ്റി പൂത്ത കർണ്ണികാരവും  
വഴിമാറിപ്പോയ 
കാലവര്‍ഷത്തെയോര്‍ത്തൊരു നെടുവീര്‍പ്പും
കാര്‍മേഘമില്ലാത്ത ആകാശവും
തോരാതെ പെയ്യാത്ത മഴയും.
പച്ചകളെ തകിടം മറിച്ചു
തലങ്ങും വിലങ്ങും വീശുന്ന തീക്കാറ്റ്,
എന്റെയും നിന്റെയും
മജ്ജയുരുക്കുന്ന രാപ്പകലുകള്‍
ഇന്നും,
പടിഞ്ഞാറന്‍ കോണില്‍
കത്തിയെരിഞ്ഞ സൂര്യന്‍
ആവര്‍ത്തിക്കുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക...."

9 comments:

  1. ഹഹഹഹ........
    ഇതെന്താണു ഡോക്റ്റര്‍ ?
    എല്ലാ കവിതയും ഒന്നിച്ചു പോസ്റ്റു ചെയ്ത് ജോലി തീര്‍ക്കുകയാണോ ?
    കൂടുതല്‍ പേര്‍ കവിത ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യണമെന്നുണ്ടെങ്കില്‍
    കുറച്ചു സാവകാശം നല്‍കുന്നത് നന്നായിരിക്കും.
    എല്ലാം ബ്ലോഗ് ചെയ്യുന്നവരുടെ ഇഷ്ടം. :)

    ചിത്രകാരന്റെ ആശംസകള്‍ !!!!

    ReplyDelete
  2. ഈ കവിതകള്‍ രണ്ടും കുറച്ചു മാസങ്ങള്‍ക്ക് മുന്പ് എഴുതിയതാണ് .ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ വിട്ടുപോയിരുന്നു.ഇപ്പോള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഒന്നിച്ചു പോസ്റ്റ്‌ ചെയ്തതാണ്.
    തെറ്റ് ചൂണ്ടിക്കാണിച്ചതില്‍ ഒരുപാട് നന്ദി ചിത്രകാരന്‍ :)

    ReplyDelete
  3. ''പടിഞ്ഞാറന്‍ കോണില്‍
    കത്തിയെരിഞ്ഞ സൂര്യന്‍
    ആവര്‍ത്തിക്കുന്നുണ്ട് ;
    "ഒരുങ്ങിയിരിക്കുക...."


    ഉദയം പോലെ തന്നെ അസ്തമായങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നു...
    ചിലതെല്ലാം..
    സ്നേഹാശംസകള്‍...

    ReplyDelete
  4. ആശന്കകളുടെ കാറു നിറയുകയാണല്ലോ കവിതയുടെ മാനത്ത് ! ആശംസകള്‍ !

    ReplyDelete
  5. ഞാന്‍ ദേ ഒരുങ്ങി റെഡി ആയി കഴിഞ്ഞു

    ReplyDelete
  6. എപ്പോളെ റെഡി ....നന്നായിരിക്കുന്നു വരികള്‍...

    ReplyDelete
  7. കവിതകള്‍ ശ്രദ്ധിക്കാറുണ്ട്; പലതും ഇഷ്ട്ടപ്പെട്ടു.

    ReplyDelete