Wednesday, September 30, 2009

എനിക്കാ റീല്‍ വേണം...

എന്നിലെ കാഴ്ചകളില്‍
ബ്ലാക്ക്‌ ആണ്ടു വൈറ്റില്‍
തെറിച്ചു നീങ്ങുന്ന
മനുഷ്യരില്‍ ഗാന്ധി ,
കറങ്ങുന്ന ചര്‍ക്ക..
സിനിമക്കു മുന്പായി
വെള്ളിത്തിരയില്‍ പലവട്ടം...
ഓരോ കൊട്ടകയിലും
മൂട്ടകടിയേറ്റത് കണ്ടു .
ഫങ്കസു കലര്‍ന്ന ആ ഒറ്ററീല്‍
ഓടിക്കാത്ത കൊട്ടകയെ
പറിച്ചു മാറ്റുമെന്ന്!
ഭയന്ന്,
ടാക്സ് വെട്ടിക്കുകയും
അങ്ങനെ അല്ലാതിരിക്കുകയും ചെയ്ത
ഓരോ ഉടമയും ആ റില്കളോടിച്ചത്.
ഈസ്റ്റ്മാനില്‍ നസീറും ജയനും
വരാന്‍കാത്തു ആ ബ്ലാക് ആണ്ട്‌ വൈറ്റിനെ
മുഷിപ്പോടെ നോക്കി കോട്ടുവായിട്ടു...

അറ്റന്ബറോയുടെ ഗാന്ധി ഒറിജിനലിനെ വെട്ടി,
ബ്ലാക്ക്‌ ആണ്ട്‌ വൈറ്റിനെ ഫങ്കസിനു കൊടുത്ത്...

ഇന്ന്,
ഞാന്‍ കൊതിക്കുന്നു,
എനിക്കാ റീല്‍ വേണം,
എനിക്കെന്റെ ഇന്ത്യയെ കാണാന്‍...

4 comments:

  1. Black & White ...?

    Manoharam, ashamsakal...!!!

    ReplyDelete
  2. ബ്ലാക്ക്‌ ആന്റ്‌ വൈറ്റ് ഇന്ത്യയെ കാണുവാന്‍ .......
    ആ റീല്‍...........
    കാത്തിരിക്കുന്നു .......
    നിറം ചേര്‍ക്കാത്ത റീല്‍ മനോഹരമായിരിക്കുന്നു
    ....ആശംസകള്‍...

    ReplyDelete
  3. സുരേഷ്,ഷാജി ....എന്നെ വായിച്ചതിനും,അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി. നിങ്ങളുടെയൊക്കെ വാക്കുകളാണ് എന്നെക്കൊണ്ട് വീണ്ടും എഴിതിയ്ക്കുന്നത്.

    ReplyDelete
  4. ഇതാണ് ജീവിതം ഇതാണ് അനുഭവം

    ReplyDelete