ആത്മഹത്യ ചെയ്ത ജാനു
ആരുടെ തെറ്റാകാം...
ബുദ്ധി ശൂന്യതയും ...
അര സെന്റ് ഭൂമിയില്‍
കൂരകെട്ടാന്‍
മടിശ്ശീല വഴങ്ങാതെ ,
മകള്‍ക്ക് സ്ത്രീധനബാക്കി
കൊടുക്കാനാവാതെ ,
കെട്ട വിളക്ക്
പാളത്തില്‍ ചിതറിയത് ...
മരണത്തിന്റെ നിശബ്ദതയില്‍
പോറല്‍ വീഴ്ത്തി പറന്നു
തലങ്ങും വിലങ്ങും കാക്കകള്‍ .
വായുവിലേക്ക് തെറിച്ചുനിന്ന
അസ്ഥിയുടെ പാല്‍പ്പുന്ജിരി .
കാവല്‍ക്കാരന്റെ
ഉറക്കംകെട്ട രാത്രിയിലെ
അടങ്ങാത്ത കോട്ടുവാ ...
ചാക്കില്‍ കെട്ടി
സൈറന്‍ മുഴക്കി
അകലുന്ന വണ്ടിയ്ക്കു പിന്നില്‍
ജാനുവിന്റെ നെടുനിശ്വാസം ...
Subscribe to:
Post Comments (Atom)
....സമുഹത്തിന്റെ പ്രതിബധത .....
ReplyDeleteനന്നായിടുണ്ട് ......