Friday, March 12, 2010

തുണ

പങ്ക

വേനല്‍ ചൂടില്‍
എന്നെ തുണച്ച
പങ്ക
കടക്കെണിയില്‍
അച്ഛന് തുണയായി. .


ഗ്യാസടുപ്പ്

അടുക്കളയിലെ പുകയില്‍ നിന്നും
മോചനം തന്ന ഗ്യാസടുപ്പ്
നാട്ടാരുടെ കുശുകുശുപ്പിലും
അമ്മയ്ക്കു തുണയായി .


തീവണ്ടി

വേഗങ്ങള്‍ താണ്ടാന്‍
തുണച്ച തീവണ്ടി
അച്ഛനമ്മാര്‍ക്കരികെ
എന്നെ വേഗമെത്തിച്ചു.

4 comments:

  1. വളരെ നന്നായിരിക്കുന്നു കവിത,ആശംസകള്‍!

    ReplyDelete
  2. ആദ്യമായാണ്‌ ഇവിടെ..
    നന്നായിരിക്കുന്നു.. താങ്കളെപ്പോലെ എത്രയോ നല്ല കവികള്‍ ഇപ്പോഴുത്തെ കവി പ്രളയകാലത്ത് ആരുമറിയാതെ പോകുന്നു...

    ReplyDelete
  3. avichaarithamaayaanu ethippettath..kavithakal onninonnu mecham...vaayikkaan kazhinjathil santhosham..iniyum koooduthal pratheekshikkunnu..!!!

    ReplyDelete