Wednesday, March 31, 2010

ഓട്ട വീണ കീശ

ഇന്നലെ ഈശ്വര ലോകം
കിനാവില്‍ കാണുമ്പോള്‍
സ്പിന്നിംഗ് മില്‍ തിരഞ്ഞു
അലഞ്ഞ കണ്ണുകള്‍.
എന്റെയും ഈശ്വരന്റെയും
നഗ്നത മറക്കാന്‍
വാഴയില തേടിയത്.
തുണിയില്ലാതെ നൃത്തം ചെയ്തു നടന്ന കാലനും
ആട്ടിയോടിക്കപ്പെട്ട എം.എഫ് ഹുസൈനും
കവിതയ്ക്ക് വിഷയമായത്...

ഈ മുള്‍വേലിക്കകത്ത്
മരവിപ്പിനും മടുപ്പിനും ഇരയായി...
ദിന രാത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍
അക്ഷരങ്ങളുടെ തടവില്‍ നിന്നും
മോചനമില്ലാതെ ...
എഴുതിയതും
എഴുതി വച്ചതും
എന്നെ തുറിച്ചു നോക്കുന്നു...
കിളിവാതിലില്‍ ഒരിളം കാറ്റ്,
നിലാവിന്റെ ചീള് ...
ഇല്ല ഒന്നുമില്ല,
ഞാനീ തടവില്‍ തനിയെ...

ചിന്തകളില്‍ പതഞ്ഞ്
എന്നെ തേടി ഞാന്‍ ;
വഴികള്‍, കവലകള്‍ തോറും.
അക്ഷരങ്ങളെ പഴിച്ചു ,
തൂലികകളെ ചീത്ത വിളിച്ചു .
വെയില്‍ കത്തുമ്പോള്‍
നാരങ്ങാ വെള്ളം മാടി വിളിച്ചു.
ഓട്ട വീണ കീശയില്‍
അലസം നീങ്ങിയ വിരലുകള്‍‍.
വറ്റിയ കണ്ണീരും തുടര്‍ നടത്തയും.

1 comment:

  1. ഇന്നലെ ഈശ്വര ലോകം
    കിനാവില്‍ കാണുമ്പോള്‍
    സ്പിന്നിംഗ് മില്‍ തിരയാന്‍ കഴിയുന്നതിലെ ജീവിത യുക്തി ഇഷ്ടമായി. പക്ഷെ എം.എഫ് ഹുസൈനെ ആര് ആട്ടിയോടിചെന്നാണ് താങ്കളുടെ വിവക്ഷ! m . f . നല്ലോരുകലാകാരനാണ് വിവാദങ്ങള്‍ വിറ്റ് കാശാക്കുന്നതില്‍. ആ കോടികളില്‍ എത്ര പണം അദ്ദേഹം പാവങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ടെന്നുമോര്‍ക്കണം. അല്ലാഹുവിന്റെ ഒരു ചിത്രം വരക്കാന്‍ അദേഹത്തിന് ഭാവന തികയാത്തതെന്തെന്നും ആലോചിക്കണം.

    ReplyDelete