ഇന്നലെ ,
അങ്ങാടിയിലെ ഭ്രാന്തന്‍
പൊട്ടിച്ചിരിച്ചു,
എങ്ങിക്കരഞ്ഞു .
കൂവി വിളിച്ചു .
അതുവഴി വന്ന
സ്ത്രീകളെ ചീത്ത വിളിച്ചു .
കൂടിനിന്നവര്‍ കണ്ടു രസിച്ചു .
ആര്‍ത്തു ചിരിച്ചു .
ഇന്ന് ,
അയാള്‍ വീണ്ടും
പൊട്ടിച്ചിരിച്ചു ,
എങ്ങിക്കരഞ്ഞു ,
കൂവി വിളിച്ചു .
അമ്പലത്തിലെ ദേവിയെ
ചീത്ത വിളിച്ചു .
കൂടി നിന്നവര്‍ കല്ലെറിഞ്ഞു ,
വാളെടുത്തു ,
തലയറുത്തു.
Wednesday, March 31, 2010
Subscribe to:
Post Comments (Atom)

thank u.....Very Good...
ReplyDeletepen is mightier than sword