തോണ്ടക്കുഴിയിലൂടെ,
നെഞ്ചു മരവിപ്പിച്ചു
ആണ്ടിറങ്ങുന്നത് ...
എന്താവാം?
മരവിപ്പ്,
മടുപ്പ്...
ഞാന്‍ വേദനയെ പ്രണയിക്കുന്നു,
ഉന്മാദത്തേയും ഭ്രാന്തിനെയും...
അവയിലാണെന്‍ വിത ....
കൊയ്യുന്നതും അതേ കണ്ടത്തില്‍...
എന്നെ ഞെക്കിപ്പിഴിയാറുള്ള
ആ ചാവുന്ന വേദന തേടി
പാതിരാത്രിയോളമലഞ്ഞു.
എവിടെയും സുഖത്തിന്റെ
കാലൊച്ചകള്‍ !
മരവിപ്പ്
വിതയെ എതിരിടുകയാണ്...
എന്റെ മുറത്തില്‍ വിത്തുകള്‍ കരിയുന്നു.
വേദനയുടെ കരിവണ്ടി വരാന്‍കാത്ത്
ഈ വരമ്പത്ത്
വെറുതെയിരിക്കുന്നു ഞാന്‍.
Subscribe to:
Post Comments (Atom)
nannayettunde.postmodern sensibility unde.
ReplyDelete