ഛെ ...
ചാനല്‍ നീക്കല്ലേ ,
രസക്കെട്ടു മുറിക്കല്ലേ ...
ടെലിവിഷനു മുന്നില്‍
എട്ടു വയസ്സിന്‍റെ കലമ്പല്‍ ...
മറഞ്ഞുപോയ ഫ്രെയ്മില്‍
മുഖം പാതി മറച്ച തോക്കുധാരി ...
തുറിച്ച കണ്ണിന്‍റെ ചോരപ്പില്‍
ഇരയുടെ അമ്പരപ്പ് ...
'ഛെ' എന്ന സ്വരത്തില്‍
തലമുറയുടെ വിടവില്‍
വൈക്കോലിന്റെ മണംകെട്ട
വെടിക്കോപ്പുകള്‍ ...
കാഴ്ചക്കു നഷ്ടമായ
ഭക്ത ഹനുമാന്‍ ...
കൊച്ചുമകന്റെ ആര്‍പ്പില്‍
നിലതെറ്റിയ ഇരകള്‍ ...
ഒഴുകിപ്പരന്ന ചോരയില്‍
ആര്‍ത്തിയോടെ നോക്കി
മറ്റൊന്നിനായ് കാത്ത്...
പാഞ്ഞടുക്കുന്ന ബൂട്സുകള്‍
വേട്ടയുടെ തകര്‍പ്പന്‍ ശബ്ദം ...
ചാനല്‍ നീക്കുന്ന മുത്തശ്ശിയുടെ
കരണത്തെക്കാ ഇളം കൈ ...
എട്ടും എഴുപതും
തമ്മില്‍ ചേരാനാവാതെ
തമ്മിലറിയാതെ
ഒരേ സ്ക്രീനിലെ ചിത്രങ്ങളായി ...
Subscribe to:
Post Comments (Atom)
എട്ടും എഴുപതും
ReplyDeleteതമ്മില്‍ ചേരാനാവാതെ
തമ്മിലറിയാതെ
ഒരേ സ്ക്രീനിലെ ചിത്രങ്ങളായി ...
കാലികമായ രചന...
ഇഷ്ടപ്പെട്ടു... ആശംസകൾ
ശ്യൂന്യമായ വെള്ളക്കടലാസിലെ കുഞ്ഞെഴുത്തെന്‍റെ അപഥസഞ്ചാരം..
ReplyDeleteആശംസകള്‍.