പരീക്ഷണ ശാലയില്‍ ഒരുങ്ങുന്ന കൊതുക്
ചോദ്യങ്ങള്‍ തൊടുക്കില്ലെങ്കിലും
മറ്റു കൊതുകിനെ
കൊന്നൊടുക്കുമെന്ന് പ്രതിജ്ഞ
പറന്നുയരുമ്പോഴും
ഉടലില്‍ പറ്റുമ്പോഴും
അതേ പ്രതിജ്ഞ !
പക്ഷിപ്പനി ,
ഡങ്കിപ്പനി,
പന്നിപ്പനി;
പിന്നെയുമേതല്ലാമോ!
ഓരോ കൊതുകും ദൌത്യം പേറി
അതിര്‍ത്തി താണ്ടുന്നത്
പുതു യുദ്ധമുറ;
രേഖയില്‍ ഇല്ലാതെ ...
നാലാം ലോകം
ഗിനിപന്നികളാകുന്നതും
കടലാസിലില്ലാതെ...
യുദ്ധ മുഖത്തേക്കിനി
ലഫ്റ്റ് റൈറ്റ് വേണ്ടാ ,
ആയുധപ്പുരകളും ...
റഡാറിന്റെ കണ്‍വെട്ടിച്ചു
കുതിക്കും കൊതുകിന്‍ പടയെ
കരുതിയിരിക്കുക ...
ഉറക്കം ഞെട്ടും രാത്രികളില്‍
ആളുന്ന കിനാവിലും
കൊതുകുകള്‍ ആര്‍ത്തലക്കുന്നത്
ഇറക്കുമതിയുടെ പാപക്കറയോ?
കുത്തി നോവിക്കാതെ ചോരയൂറ്റി
മറ്റൊരുടല്‍ ലക്ഷൃമാക്കുന്നത്
നരകനിര്‍മ്മിതികള്‍.
എന്റെ വിരിപ്പില്‍ ഒട്ടിയ മുട്ടകള്‍,
മറ്റൊരു പനിക്കായി ചിറകുവിരിച്ച്
പുതു ദൌത്യമായി
പിന്നെയും പെരുകുമാപ്പട ;
കിനാവിന്റെ കുഴികള്‍ താണ്ടുമ്പോള്‍
ഹിലാരി ക്ലിന്റന്മാര്‍
ആയുധപ്പുരകള്‍ മേയുന്നത്
ഇരുട്ടിന്നാഴം കൂട്ടും ഭീകരത.
കണ്ണടഞ്ഞു പോകുമ്പോഴും
പുതിയ പടയാളികള്‍
പരീക്ഷണ ശാലയില്‍
ഒരുങ്ങുന്നുണ്ട്.
Subscribe to:
Post Comments (Atom)
ഈ ഭീകര സത്യത്തെ കേരളം അനുഭവിച്ചറിഞ്ഞുകോണ്ടിരിക്കുന്നു.. :(
ReplyDeleteപരീക്ഷണശാലയില്‍ പനികള്‍ മാറ്റാന്‍ എന്ന വ്യാജേനെ ഉല്‍പ്പാദിപ്പിക്കുന്ന പുതിയ തരം കൊതുകുകള്‍. അതിന്റെ പരീക്ഷണ കേന്ദ്രം ഇന്ത്യയാണ്. നാം അവര്‍ക്ക്, സാമ്രാജ്യത്വ ശക്തികള്‍ക്കു ഗിനിപ്പന്നികളും. നമ്മുടെ വോട്ടു വാങ്ങി അധികാരത്തില്‍ ഏറിയവന്‍ നമ്മെ സാമ്രാജ്യത്വത്തിന് കാഴ്ച വയ്ക്കുന്ന ദീനമായ കാഴ്ച. നാം വിരോദിചാലും ഇല്ലെങ്കിലും പുതിയ ഇനം കൊതുകുകള്‍ നമ്മുടെ ഇടയില്‍ ഇറങ്ങും. അവ മറ്റു കൊതുകുകളെ കൊന്നൊടുക്കുമായിരിക്കാം. പക്ഷെ അവ വഹിക്കുന്ന വിഷത്തിനു ഒരു ലക്ഷ്യമുണ്ട്. ആ വിഷം കുത്തി വച്ച് നമ്മിലെ ഉല്പാദന ശേഷി തകര്‍ക്കുക എന്ന കര്‍മം. അവ അത് നിറവേറ്റുക തന്നെ ചെയ്യും. അവിടെയാണ് പുതിയ യുദ്ധ തന്ത്രങ്ങള്‍ രൂപപ്പെടുന്നത്. വാരാന്‍ പോകുന്ന യുദ്ധങ്ങളില്‍ കൊതുകുകളാവാം വിജയം ഉറപ്പിക്കുക. നമ്മുടെ അതിര്‍ത്തികള്‍ താണ്ടുക അവയാകും. നാം ഉറങ്ങുമ്പോള്‍, ഇരു ചെവിയറിയാതെ നമ്മെ മാറാരോഗത്തിലേക്കും മരണത്തിലേക്കും എടുത്തെറിയുന്ന കൃത്യം കൊതുകുകള്‍ നിറവേറ്റുക തന്നെ ചെയ്യും.
ReplyDelete