എന്‍റെ ഇരട്ടകളുടെ
എതിരിടലില്‍ നിന്നാണ്
എന്നില്‍ കവിത പിറക്കുക...
നക്ഷത്രചിഹ്നമുള്ള ശീതീകരണമുറി
കവിതയ്ക്കുകൊള്ളാമെന്നു കേള്‍ക്കേ
എന്നിലെ ഇരട്ടകള്‍
യുദ്ധം തുടങ്ങിയിരുന്നു .
നേര്‍ രേഖയില്‍
തമ്മില്‍ വെട്ടുമ്പോള്‍
തോല്‍ക്കാതിരിക്കാന്‍
ഒരാള്‍ മറ്റെയാളെ
സംരക്ഷിച്ചത് ...
ഇരട്ടകളിലോന്നു ചത്തുവീണാല്‍
കവിത നിന്നെന്നു
ഒരാള്‍ മറ്റെയാളെ
ഉണര്‍ത്തിയത്...
ശത്രുവിന്റെ വളര്‍ച്ചയിലാണ്
തന്‍റെ നിലനില്പെന്ന
സാമ്രാജ്യത്വ സൂക്തം
സന്ധ്യാ പ്രാര്‍ത്ഥനയായത് ...
ഇരട്ടകളിലൊന്നിനു
പൌരുഷം രേഖപ്പെടുത്തി
ഒറ്റയാക്കാന്‍ ശ്രമിക്കുന്നത്
കവിതയുടെ
വിതയില്ലായ്മയിലേക്കുള്ള
ചൂണ്ടുവിരല്‍ ...
Subscribe to:
Post Comments (Atom)
No comments:
Post a Comment