Tuesday, July 28, 2009

പ്രതിരോധത്തിന്റെ മറുപുറങ്ങള്‍

ഞാന്‍ നിന്നെ പ്രതിരോധിക്കുന്നിടത്ത്
അവിശ്വാസത്തിന്റെ ചിഹ്നമുണ്ട്.
നിന്റെ ശരി, തെറ്റാണെന്ന്
സമര്‍ത്ഥിക്കുന്നിടത്താണ്
എന്റെ വിജയം .
നിന്നിലെ ഓരോ ഏടുകളും ചികഞ്ഞ്,
ഓരോ നേരും ഉടച്ച്,
നുണകള്‍ തിരുകിക്കയറ്റി
നിന്നെ തെറ്റിന്റെ കുപ്പായമണിയിക്കും.
നിന്റെ തെറ്റിലാണ്‌ ഞാന്‍
എന്റെ ശരി കണ്ടെത്തുന്നത്.
നിന്റെ ശരികളെ ഞാന്‍ തമസ്കരിക്കും,
തെറ്റുകളെ പര്‍വ്വതീകരിക്കും.
കാരണം
നീ ഒരു വലിയ തെറ്റാകുന്നിടത്താണ്
ശരിയെന്ന നിലയില്‍ എന്റെ പ്രസക്തി

1 comment:

  1. 'നീ ഒരു വലിയ തെറ്റാകുന്നിടത്താണ്
    ശരിയെന്ന നിലയില്‍ എന്റെ പ്രസക്തി'

    :)

    ReplyDelete