ജീവിതമേ,
നിന്നില്‍ നോക്കി കഴച്ച കണ്ണുകള്‍...
എന്നിലേക്ക് നോക്കാതെ
നിന്നിലേക്ക്...
എന്റെ വികാരം പകര്തുമ്പോഴും
നിന്റെതറിയാതെ...
എങ്ങനെയാണ് നിന്റെ കണ്ണുകള്‍,
കാലുകള്‍,
നടത്തയും
ചിന്തയും...
ഇരുണ്ടു കൊണ്ടിരിക്കുമ്പോഴും
പ്രകാശിച്ചു നീ...
വീഞ്ഞിന്റെ അധരത്തില്‍
ജീവനാഡികളുടെ ചുഴിയില്‍
മഴകൊണ്ട പാതയില്‍...
ജീവിതമേ
നിന്റെ പേരെന്ത്?
രാത്രി വന്നിരിക്കുന്നു,
ആള്‍ക്കൂട്ടം പിരിഞ്ഞു പോയിരിക്കുന്നു,
തെരുവ് നായകള്‍ എചിലിലെക്കും...
ഞാന്‍ അടര്‍ത്തിയ ഇലയില്‍
ബാക്കി നിന്ന അന്നത്തില്‍
ഒരെലിയോ നായയോ
ചുണ്ട് ചേര്‍ക്കുന്നുണ്ട്...
എന്റ ജീവിതമല്ല
അവയുടെതെങ്കിലും
ജീവന്‍ തുടിക്കുന്നുണ്ട്...
എനിക്കും അവയ്ക്കും
പലചരക്കു കട
സിനിമാ ശാലകള്‍
അന്യമെങ്കിലും
പാതിരാവില്‍ ലോകം ഉറങ്ങുമ്പോള്‍
ഞങ്ങള്‍ ഉണര്ന്നിരിക്കുന്നുണ്ട്...
നിലാവ് പ്രകാശിക്കുന്നത്
ഞങ്ങള്‍ക്ക് വേണ്ടി...
ഞങ്ങളുടെ ഇരുട്ടിനെ കുത്തി മലര്‍ത്താന്‍
നക്ഷത്രം കണ്ണ് തുറക്കുന്നുണ്ട്...
എങ്കിലും ജീവിതമേ,
നീ എന്താണ്,
എങ്ങനെയാണ്?
വടി കുത്തി നീങ്ങുന്ന നിന്നോട്
എന്താണ് യാചിക്കെണ്ടാതെന്നരിയാതെ
പീള കെട്ടിയ കണ്ണോടെ...
എന്റെയും
അവരുടെയും
കണ്ണടക്കാന്‍
മരണം വരുന്നുണ്ട്...
ഒടുവില്‍,
നിന്നെയും കരിമ്പടത്തിലെറ്റി
മരണം മടങ്ങുമ്പോള്‍
തെരുവില്‍ ഉപേക്ഷിച്ച വടിക്കും
പഴന്തുനിക്കും
അര്‍ഥം കെടുമ്പോഴും
നിന്റെ ശൂന്യത അറിയിച്ച്
മറ്റൊരു ജീവിതം...
Subscribe to:
Post Comments (Atom)
No comments:
Post a Comment