ശീതീകരണ മുറികള്‍
സജീവമാകുമ്പോള്‍
തെരുവില്‍ ഇങ്ങനെയൊരാള്‍ ...
കാതുകള്‍ ഉറുമ്പിനന്നമായി,
കാലിലെ വ്രണങ്ങള്‍
ഈച്ചയാര്‍ത്തു ചിരിക്കുന്നു .
അല്ലയോ വഴിയാത്രക്കാരാ ,
നിന്നെ വിളിക്കാന്‍
സ്വരമില്ലാത്തത്
നാവു പുഴുവരിച്ചതിനാല്‍ ...
ഒന്ന് തിരിഞ്ഞു നോക്കുക
നാണയമെറിയണമെന്നില്ല.
വ്രണപ്പുറ്റുകളാല്‍
വിശപ്പെന്നേ കെട്ടുപോയി .
നാണയമുയര്‍ത്താനാവാതെ
വിരലിന്റെ ജീവന്‍ എന്നേ
നിലച്ചുപോയീ ...
ശീതീകരണ മുറിയിലെ ഫയലുകള്‍
ബജറ്റിനൊരുങ്ങുമ്പോള്‍
എന്നേ ഓര്‍ക്കില്ല ,
ഞാനെന്നേ കാനേഷുമാരി പട്ടികക്കന്യനായി ...
എങ്കിലും വഴിയാത്രക്കാരാ ,
ഞാനിപ്പോഴും തെരുവില്‍ നിന്നും
തെരുവിലേക്ക് നടക്കുന്നു ,
മനസ്സുകൊണ്ട് ....
Subscribe to:
Post Comments (Atom)
No comments:
Post a Comment