Saturday, July 18, 2009

ഭയമാണെനിക്ക്...(കവിത)

'ഈ വാച്ചെനിക്ക് വേണ്ട ,
മറ്റൊന്ന് ...'
ഏഴാം ക്ലാസുകാരനില്‍
രൂപപ്പെട്ട ആശയില്‍
എന്തിനാണ് ഞാന്‍
അസ്വസ്ഥയാകുന്നത്?
ഞാന്‍ വാങ്ങിക്കൊടുത്ത വാച്ചില്‍
അവനു രസം കെട്ടതെങ്ങിനെ?!
ക്ലാസുമുറിയില്‍ സഹപാഠി
വില്പനക്കായി കൊണ്ടുവന്ന ,
വിദേശ നിര്‍മിത
പൊന്‍ നിറം ചമഞ്ഞ വാച്ചില്‍
കണ്ണഞ്ചിയത് ...
അതുവഴി മകന്‍ ചമഞ്ഞ
വേഷം ആരുടെതാകാം ...
ഭയമാണെനിക്ക്
ആശകള്‍ ആകാശത്തോള-
മുയര്‍ന്നാല്‍?!
അവന്‍ തേടിയേക്കാവുന്ന
വഴികളോര്‍ത്തു
നടുക്കമാണെനിക്ക്...
എതിരിട്ടാല്‍ ,
ഒരുമുഴം കയറിലോ,
പാളത്തിന്റെ തണുപ്പിലോ
അവന്‍ സ്വാന്തനം തേടിയാല്‍?!
തലേന്നാളിറങ്ങിയ പത്രം
നടുക്കമാകുന്നു .
മൊബൈല്‍ ഫോണ്‍ കിട്ടാതെ
കയറില്‍ കെട്ടൊരു
ജീവിത ചിത്രം
മുതുകില്‍ ഭാരമേറ്റി
നടന്നു നീങ്ങിയവന്‍
സായാഹ്നത്തില്‍ ,
സ്ട്രെച്ചറിന്‍ ഭാരമായ്‌
മടങ്ങിയെത്തുന്നത്
എന്റെ പേക്കിനാവുകളിലൊന്ന് ...

5 comments:

  1. ഒരമ്മയുടെ വിഹ്വലതയെ ആവിഷ്കരിക്കാന് കഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങള്.

    ReplyDelete
  2. എതിരിട്ടാല്‍ ,
    ഒരുമുഴം കയറിലോ,
    പാളത്തിന്റെ തണുപ്പിലോ
    അവന്‍ സ്വാന്തനം തേടിയാല്‍?!


    'സാന്ത്വനം തേടിയാല്‍ ' എന്ന് വായിക്കാന്‍ അപേക്ഷ . അക്ഷര തെറ്റ് ശ്രദ്ധയില്‍ പെട്ടത് ഒരു കമന്റ്റ് വന്നതിനു ശേഷമാണ് . അതിനാല്‍ മാറ്റി പോസ്റ്റ്‌ ചെയ്യാനും കഴിയില്ല. ക്ഷമിക്കുമല്ലോ ...

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. Athe... Kuttikale sharikkum bhayakkendiyirikkunnu ippol...!

    Manoharamaya Post.... Ashamsakal...!!!

    ReplyDelete
  5. ഇന്നലകളില്‍ ഇല്ലാതിരുന്ന..
    ഇന്നുകളുടെ ഭയം..!!

    ശരിക്കും ഭീകരം തന്നെ.

    ReplyDelete