നിറങ്ങള്‍
വീണ്ടും സംസാര വിഷയമാകുന്നത്
വേനല്‍ക്കിനാവുകളിലല്ല,
ചാരായപ്പുരകളിലോ
ബസ് സ്ടാണ്ടിലോ അല്ല...
മതേതരന്റെ മധുശാലകള്‍ തോറും
നിറങ്ങള്‍ കള്ളികള്‍ തിരിക്കുന്നുണ്ട്...
മീന്‍ വാങ്ങാന്‍ പോയവന്‍
മടങ്ങി വരാത്തത്
അതെ നിറങ്ങളുടെ കാല്പനീകതയില്‍...
വോട്ടു പെട്ടിയിലെ
ഓരോ വിരലിന്റെയും രേഖപ്പെടുത്തല്‍
അതെ ചിന്തയുടെ പുളപ്പന്‍ ന്യായങ്ങളില്‍...
അമ്മിക്കല്ലിനു പോലും നിറം...
കലത്തില്‍ വേവുന്ന കറിയും
നിറത്തില്‍ വേര്‍പ്പെടണമെന്നു
പിന്നാമ്പുറ ശാട്യം...
എങ്കില്‍ നടപ്പാതയില്‍
മഴ മായിച്ച കാല്പാടിന്റെ നിറം എന്തായിരുന്നു?
മണ്ണില്‍,
തീയില്‍ വെന്ത
ശവത്തിന്റെ പരിണാമനിറം
എന്തായിരുന്നു?
നീ എന്തെ ഓര്‍ക്കുന്നില്ല,
എന്തെ കേള്‍ക്കുന്നില്ല,
എന്തെ കാണുന്നില്ല?
കൂക്കി വിളിച്ചു പോകുന്ന തീവണ്ടിക്ക്,
ലെവല്‍ ക്രോസിലെ കാവല്ക്കാരന്,
കിനാവിനുമൊക്കെ
നിറങ്ങള്‍ ചാര്‍ത്തുമ്പോള്‍
സഞ്ചാരത്തിന് ഏതു ഭാവം?
നിന്റെ കൈപ്പടക്ക്
കറുപ്പില്‍ ലേശം ചുവപ്പ് കൂടി കലരാന്‍
ശടിച്ചത്
ഏതില്‍ നിന്നുള്ള വേര്‍പ്പെടലിനു?
നീ ഒന്നുമറിയാതെ,
എല്ലാമറിഞ്ഞുകൊണ്ട്,
എനിക്ക് മുന്നില്‍,
എന്നിലും വിണ്ണിലും
പാടി നടക്കുമ്പോള്‍
നിന്റെ നിറമോര്‍ത്തു
ഇന്ന് ഞാന്‍ എന്നെ അറിയുന്നു...
എങ്കിലും ഇറ്റു വീണ കണ്ണീരിന്റെ
നിറം ചികഞ്ഞു
രസം നിരത്തി ലോകം
ചില ചിന്തകള്‍ നിരത്തുന്നുണ്ട്...
Subscribe to:
Post Comments (Atom)
നല്ല കവിത....
ReplyDeleteഎങ്കിലും ഇറ്റു വീണ കണ്ണീരിന്റെ
ReplyDeleteനിറം ചികഞ്ഞു
രസം നിരത്തി ലോകം
ചില ചിന്തകള്‍ നിരത്തുന്നുണ്ട്...
വിത്യസതമായ രചനാ ശൈലി