അക്ഷരം കുറിച്ച്
വിയര്‍ത്ത വിരലുകള്‍
കാലത്തെ ചൂണ്ടി
ശരിയല്ലെന്ന്...
ഒരിക്കല്‍
പലചരക്കു കടയുടെ ത്രാസ്സില്‍
പ്രണയം വച്ചത്,
കടലാസ്സിനു വഴങ്ങില്ലെന്ന്
പ്രഖ്യാപിച്ചത്...
ആറ്റിക്കുറുക്കി
മാറ്റി എഴുതുമ്പോള്‍
കടലാസ്സിനു നീളം പോരെന്ന്...
കവിയെന്നു സ്വയം പ്രഖ്യാപിച്ചു
വടക്കു വണ്ടികയറിയത്
പരാഗമൊഴിഞ്ഞ പൂവില്‍
ഹൃദയം വച്ചു കിനാവ് കണ്ടു
ആലിലയില്‍
പഴയ കാമിനിയെ വെറുത്തു...
പൊതി ചോറിനെ തള്ളിപ്പറഞ്ഞു
ബൂഫെയില്‍
വഴിവക്കിലെ ഫാസ്റ്റ് ഫുഡില്‍ കൊഴുത്തു.
അജീര്‍ണത്തിന്റെ ഉടലില്‍
ചൊറിയില്‍ ചിരങ്ങില്‍
തുളുമ്പി നടന്നു മണിയനീച്ച...
വീക്കം ഹൃദയത്തിന്,
ചിന്തക്ക്,
കാഴ്ചക്ക്,
അറിയാതെ പിന്നെയും പേനയുന്തി...
ഇല്ലാത്ത കവിതയില്‍ കലഹിച്ചു,
തെരുവ് നായക്കൊപ്പം ഉറങ്ങി
പകലില്‍ ബുദ്ധി ജീവിയെന്ന് പ്രഖ്യാപിച്ചു
അച്ചുകൂടതിലേക്ക് മടക്ക യാത്ര...
Subscribe to:
Post Comments (Atom)
No comments:
Post a Comment