കാമിനിക്കായ് കാതറുത്ത്
പ്രണയത്തിനു പുതു ചമല്‍ക്കാരം
നല്‍കിയവന്‍ വാന്ഗോഗ്...
സൂര്യകാന്തിയിലെ പോക്കുവെയിലില്‍
ധ്യാനം കൊണ്ട ഹൃദയം ,
രാത്രിയില്‍ മുറിച്ചു രുചിച്ചത് ...
പിയാനോയുടെ സംഗീതത്തില്‍
നേരിപ്പോടിന്നരികെ
സ്വയമറിഞ്ഞത്...
ഇന്ന് ...
കാമിനിക്ക് കാതറുത്തുവച്ചു
മടങ്ങുമ്പോള്‍
ഇറച്ചി മസാലയുടെ മണം.
ആവെശത്തോടെ കലത്തില്‍
കുത്തിമറിയുന്ന ഇറച്ചി ...
നാവില്‍ വെള്ളമൂറുന്നൂ,
വിശപ്പും ...
ചട്ടുകം ഇളകി മറിയുമ്പോള്‍
മറ്റൊരാശ,
ബാക്കിയായ അവയവങ്ങള്‍
കിട്ടിയെമ്കില്‍ ...
Subscribe to:
Post Comments (Atom)
വാന്‍ഗോഗ് ചെവി മുറിച്ചതു
ReplyDeleteകാമുകിക്കു വേണ്ടിയല്ല;
എങ്കിലും ബാക്കിയായ
അവയവങ്ങള്‍ക്കുള്ള
ദാഹം അതൊരു
പുതിയ കാര്യമാണു കവിതയില്‍.
:)
ReplyDelete