സങ്കട ഹര്‍ജിക്ക് നിലനില്‍പ്പില്ല,
കണ്ണീരിനു വിലയും...
നടക്കുക,
ഒടുകയുമാകാം.
കുറ്റപ്പെടുത്തില്ല
കൃത്യമായി എത്തണമെന്നെയുള്ളൂ.
അതോരാജ്ഞയോ?
ക്രോസ് വരച്ച ചില്ലുവാതില്‍ക്കല്‍
കാവല്‍ക്കാരന്റെ മുഖം
അത് ശരിവയ്ക്കുന്നുണ്ട്...
ആ ചുവന്ന ചിഹ്നം
വിരല്‍ ചൂണ്ടുന്നത്,
വ്യക്തിയെ സമൂഹത്തെ
വെട്ടി മാറ്റുന്നു എന്നോ?!
അകാരണമായ ഭയം
ആളിക്കത്തി.
ഡോക്ടര്‍ കുറിച്ച കടലാസ്സില്‍
ഗുളികയെ മറികടന്നു
നെഞ്ചു വിരിച്ച്
ബഹുരാഷ്ട്ര കുത്തകയുടെ പാനീയം!
ഡോക്ടറും രോഗിയും
അറവുകാരനും ആടും കണക്കെ...
പത്തായപ്പുരക്ക് കാവല്‍ നിന്നവന്‍
കൊള്ളക്കാരനിലേക്ക്,
ഭയന്ന്
ഇല്ലം ചുടണോ?!
ഐ എം എ* യ്ക്ക് രോഗി ഗിനിപ്പന്നി!
ഉപഭോക്താവും...
ഉപഭോകൃത സംഘടനയില്‍
ഏശാതെ പോകുന്ന പരാതികള്‍...
ഡോക്ടര്‍ക്ക് ഒറ്റിന്റെ മുഖം...
ശപിച്ചു,
ആദ്യം വന്ന വണ്ടിക്കു തല വയ്ക്കാം...
കാറ്റില്‍ പറക്കട്ടെ
മരുന്ന് ശീട്ട്...
നാറട്ടെ ഈ ജന്മവും....
(* ഐ എം എ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment