അറിവിലേക്ക് കൊളുത്തിയ
പന്തമാണ് അക്ഷരം;
കുട്ടിക്കാലത്ത്,
വെയിലിന്റെ നാണയ വട്ടങ്ങള്‍
ഒഴുകിയ ചാര്‍ത്തില്‍
ആദ്യാക്ഷരം മന്ത്രമായത്...
ഇലക്കീറില്‍ കപ്പ പുഴുക്കുമായി
ഓടി വന്ന അച്ഛന്‍...
അര്‍ദ്ധ നഗ്നത,
ദാരിദ്ര്യം ഒരു ശാപമോ
തെറ്റോ ആകാതെ.
ബ്ലാക്ക് ബോര്‍ഡില്‍
വട്ടവും വരയും ചേര്‍ത്ത്
ഗാന്ധിയെ വരച്ചു കാട്ടിയ അദ്ധ്യാപകന്‍...
ഗാന്ധി ഗാന്ധിയല്ലാതാകുന്നത്
ഹേ റാം എന്നുച്ചരിക്കുന്നിടത്ത്...
അങ്ങനെ അല്ലാതിരുന്നിട്ടും
ലോകം ആണയിടുന്നത്
ആരാഷ്ട്രീയതയില്‍ മുക്കി കൊല്ലുന്നതിന്
എന്ന് ചൊല്ലിയ അദ്ധ്യാപകന്‍
സ്കൂളിനു പുറത്താക്കപ്പെട്ടത്.
എന്റെ പിന്കാഴ്ച്ചയില്‍
ഗാന്ധി പലവട്ടം വെടിയേറ്റു മരിക്കുന്നത്
ബിംബങ്ങളിലേക്ക് ചുരുക്കി
ദൈവീകരിച്ചു ഗാന്ധിയെ
ഉന്മൂലനം ചെയ്യുന്നതിന്
Subscribe to:
Post Comments (Atom)
No comments:
Post a Comment