എന്റെ രക്തത്തിന്റെ,
മാംസത്തിന്റെ ഭാഗമായ അവന്‍
ഇന്നും ജീവിച്ചിരിക്കുന്നത്
കടലാസിലോ തെരുവിലോ അല്ല.
എന്റെ ഹൃദയത്തില്‍,
എന്റെ മാത്രം ചിന്തകളില്‍...
അവനായി പ്രതിമകള്‍ ഉയരുകയോ
ഓര്‍മ്മ പുതുക്കലോ
മാല ചാര്‍ത്താലോ ഇല്ല.
എന്നിലുണ്ടവന്‍
എന്റെ മാത്രം ചിന്തകളില്‍ വളര്‍ന്ന്...
വിഭജനത്തിന്റെ കൂട്ടക്കൊലക്ക് അറുതിയെന്നും
ഹൈന്ദവനും മുസല്‍മാനും
ചോര പുരണ്ട കരങ്ങള്‍ കഴുകിയെന്നും,
ആയുധമെറിഞ്ഞെന്നും...
ഒഴുകിപ്പോയ ചോരക്കു സങ്കടമില്ലായിരിക്കാം,
തെറിച്ചു പോയ ആയുധങ്ങള്‍
മറ്റൊരു ഊഴവും കാത്തു പല്ലു ഞെരിക്കുന്നുണ്ട്...
ഓരോ തെരുവിലും ഓരോ ദേശത്തും
പുനരധിവാസക്കാറ്റുയരുമ്പോള്‍
എന്റെയുള്ളില്‍
ഹിന്ദുവോ മുസല്‍മാനോ അല്ലാത്ത അവന്‍
കലഹിച്ചും പരിഭവിച്ചും...
തിരഞ്ഞെടുപ്പടുക്കെ
വിഭജനത്തിന്റെ ഭൂതം
ചുവരെഴുത്തില്‍ നാവു നീട്ടുമ്പോള്‍
എന്റെയിന്ദ്രിയങ്ങള്‍ തണുത്തുറയുന്നത്
തകര്‍ന്നു പോയ ആത്മാക്കളുടെ
വൃണങ്ങളേറ്റു വാങ്ങിയ
ആ ഇരുണ്ട ഇന്നലയെ ഓര്‍ത്തുകൊണ്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment